ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായി വീണ്ടും അധികാരത്തിലേറിയ ശേഷം നരേന്ദ്രമോദി നടത്തുന്ന ആദ്യ വിദേശ യാത്ര നാളെ. പ്രധാനമന്ത്രി ജൂണ്‍ എട്ടിനു മാലദ്വീപും ഒമ്പതിനു ശ്രീലങ്കയും സന്ദര്‍ശിക്കുമെന്നു വിദേശകാര്യ മന്ത്രാലയമാണ് അറിയിച്ചത്. അയല്‍രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വിദേശയാത്രയെന്നു അധികൃതര്‍ വ്യക്തമാക്കി.
ഈസ്റ്റര്‍ ദിനത്തില്‍ ചര്‍ച്ചുകളിലും ഹോട്ടലുകളിലും സ്‌ഫോടനം നടന്ന ശ്രീലങ്കക്കു പിന്തുണയുമായാണ് മോദി ശ്രീലങ്ക സന്ദര്‍ശിക്കുന്നതെന്നു വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞു. പ്രതിരോധം, സുരക്ഷ തുടങ്ങിയ മേഖലകളിലെ സഹകരണമടക്കമുള്ള നിരവധി കാര്യങ്ങള്‍ സന്ദര്‍ശനത്തില്‍ ചര്‍ച്ചയാവുമെന്നും നിരവധി കരാറുകളില്‍ പ്രധാനമന്ത്രി ഒപ്പുവെക്കുമെന്നും ഗോഖലെ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ തവണ അധികാരമേറ്റ ഉടനെ മോദി ഭൂട്ടാനിലേക്കാണ് ആദ്യ വിദേശയാത്ര നടത്തിയത്.