വിഷവാതക ദുരന്തം: മരിച്ചവര്‍ക്ക് അനുശോചനമറിയിച്ച് രാഹുല്‍ ഗാന്ധി

വിശാഖപട്ടണത്ത് പോളിമര്‍ കമ്പനിയില്‍ പൂലര്‍ച്ചെ മൂന്ന് മണിയോടെയാണ് വിഷവാതകം ചോര്‍ന്നത്. ദുരന്തത്തില്‍ എട്ട് വയസ്സുകാരി ഉള്‍പ്പെടെ എട്ട് പേര്‍ മരിച്ചു.

Update: 2020-05-07 06:33 GMT


ന്യൂഡല്‍ഹി: വിശാഖപട്ടണത്ത് നടന്ന വിഷവാതക ദുരന്തത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വീറ്റിലൂടെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. 'വിഷവാതക ചോര്‍ച്ചയെക്കുറിച്ച് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. ദുരന്തബാധിത മേഖലയില്‍ ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും നല്‍കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും നേതാക്കളോടും അഭ്യര്‍ത്ഥിക്കുന്നു. ദുരന്തത്തില്‍ മണ്‍മറഞ്ഞവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിക്കുന്നു. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ എത്രയും വേഗം സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു.' രാഹുല്‍ ഗാന്ധി ട്വീറ്ററില്‍ കുറിച്ചു.

വിശാഖപട്ടണത്ത് പോളിമര്‍ കമ്പനിയില്‍ പൂലര്‍ച്ചെ മൂന്ന് മണിയോടെയാണ് വിഷവാതകം ചോര്‍ന്നത്. ദുരന്തത്തില്‍ എട്ട് വയസ്സുകാരി ഉള്‍പ്പെടെ എട്ട് പേര്‍ മരിച്ചു. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്ന ആശങ്കയും അധികൃതര്‍ പങ്കുവയ്ക്കുന്നുണ്ട്. അമ്പതോളം പേര്‍ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലുണ്ട്. നിരവധിപേര്‍ ബോധരഹിതരായെന്നാണ് റിപ്പോര്‍ട്ട്. ഇരുനൂറോളം പേര്‍ വീടുകളില്‍ കുടുങ്ങിപ്പോയിട്ടുണ്ട്. അഞ്ച് കിലോമീറ്റര്‍ ദൂരത്തിലധികം വിഷവാതകം വ്യാപിച്ചതിനെ തുടര്‍ന്ന് ഇരുപതോളം ഗ്രാമങ്ങള്‍ ഒഴിപ്പിക്കുകയാണ്. 

Tags:    

Similar News