ട്രെയിനുകളിലെ ഭക്ഷണത്തിന്റെ അമിതവില നിയന്ത്രിക്കാനൊരുങ്ങി റെയില്‍വെ
ബില്ല് നല്‍കുന്നില്ലെങ്കില്‍, വാങ്ങുന്ന ഭക്ഷണത്തിന്റെ പണം യാത്രക്കാരന്‍ നല്‍കേണ്ടെന്ന തീരുമാനം നടപ്പാക്കാനൊരുങ്ങുകയാണ് അധികൃതര്‍.
ന്യൂഡല്‍ഹി: ട്രെയിനിലുകളിലും റെയില്‍വേ സ്‌റ്റേഷനുകളിലും വില്‍ക്കുന്ന ഭക്ഷണത്തിനു അമിത വില ഈടാക്കുന്നതു നിയന്ത്രിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വെ കാറ്ററിങ് ആന്റ് ടൂറിസം കോര്‍പ്പറേഷന്‍. ബില്ല് നല്‍കുന്നില്ലെങ്കില്‍, വാങ്ങുന്ന ഭക്ഷണത്തിന്റെ പണം യാത്രക്കാരന്‍ നല്‍കേണ്ടെന്ന തീരുമാനം നടപ്പാക്കാനൊരുങ്ങുകയാണ് അധികൃതര്‍.
ഭക്ഷണത്തിനു ബില്ലു നല്‍കണമെന്ന വ്യവസ്ഥ നടപ്പാക്കും. ബില്ല് നല്‍കാനാവാതെ വന്നാല്‍ യാത്രക്കാരനു ഭക്ഷണം സൗജന്യമായി നല്‍കണമെന്നു നിര്‍ദേശിക്കുമെന്നും റെയില്‍വേ അധികൃതര്‍ പറഞ്ഞു. റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ഭക്ഷണത്തിന് അമിത വില ഈടാക്കുന്നുവെന്ന പരാതികള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം.