ഫറോക്കിൽ ട്രെയിൻ കയറുന്നതിനിടെ കാൽവഴുതി വീണ് യുവതിക്ക് ദാരുണാന്ത്യം

Update: 2024-06-05 16:43 GMT
ഫറോക്കിൽ ട്രെയിൻ കയറുന്നതിനിടെ കാൽവഴുതി വീണ് യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട്: ഫറോക്ക് റെയിൽവെ സ്റ്റേഷനിൽ ട്രെയിൻ കയറുന്നതിനിടെ കാൽ വഴുതി വീണ് യുവതിക്ക് ദാരുണാന്ത്യം. തലശ്ശേരി ജാസ്മിൻ വില്ലയിൽ ഹാഷിമിന്റെ ഭാര്യ വാഹിദ (44) ആണ് മരിച്ചത്. പരീക്ഷയെഴുതാനെത്തിയ മക്കൾക്കൊപ്പം കൂട്ടിന് വന്നതായിരുന്നു വാഹിദ. ട്രെയിനിൽ കയറുന്നതിനിടെ പാളത്തിലേക്ക് വീഴുകയായിരുന്നു. യുവതി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഇന്ന് വൈകിട്ടാണ് സംഭവം. കാൽവഴുതി ട്രെയിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീഴുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Tags:    

Similar News