
കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലം ലോഡ്ജിൽവെച്ച് മലപ്പുറം വെട്ടത്തൂർ സ്വദേശി ഫസീലയെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രം സമർപ്പിച്ചു.
മലപ്പുറം വെട്ടത്തൂർ പട്ടിക്കാട് സ്വദേശി ഫസീലയെ കഴിഞ്ഞ നവംബറിലാണ് ലോഡ്ജിൽ മരിച്ച നിലയിിൽ കണ്ടെത്തുന്നത്. ലോഡ്ജിൽ ഒരുമിച്ച് മുറിയെടുത്ത യുവാവ് മുങ്ങുകയായിരുന്നു. പിന്നീട് ഇയാളെ ചെന്നൈയില്‍നിന്ന് പോലിസ് പിടികൂടി. ശ്വാസം മുട്ടിച്ച് ഇയാൾ ഫസീലയെ കൊല്ലുകയായിരുന്നു എന്നാണ് റിപോർട്ട്.