അശ്ലീല വീഡിയോ നിര്‍മാണ കേസ്; ശില്‍പ്പഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ വീട്ടിലും ഓഫിസിലും റെയ്ഡ്
മുംബൈ: ബോളിവുഡ് നടി ശില്‍പ്പാ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ ഓഫിസിലും വീട്ടിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. അശ്ലീ വീഡിയോ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്ത കേസില്‍ കുന്ദ്ര നിലവില്‍ അന്വേഷണം നേരിടുന്നുണ്ട്. കുന്ദ്ര നേരത്തെ ജയിലിലും കഴിഞ്ഞിരുന്നു. നേരത്തതെ ഇവരുടെ കോടിക്കണക്കിന് രൂപയുടെ സ്വത്തക്കളും ഇഡി കണ്ടുകെട്ടിയിരുന്നു. നിലവില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസും റെയ്ഡ് പരിധിയില്‍പ്പെടും. മുംബൈയിലെ 15 സ്ഥലങ്ങളില്‍ റെയ്ഡ് നടന്നു. ആപ്പിള്‍, ഗൂഗിള്‍ പ്ലേ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമായിരുന്ന കുന്ദ്രയുടെ കമ്പനിയുടെ പോണ്‍ വീഡിയോ ആപ്ലിക്കേഷന്‍ പിന്നീട് നീക്കം ചെയ്യുകയായിരുന്നു. വെബ് സീരിസ് ഓഡിഷനുകളുടെ മറവില്‍ അഭിനേതാക്കളെ അശ്ലീല വീഡിയോക്കായി നിര്‍ബന്ധിച്ചിരുന്നതായും കുന്ദ്രയ്‌ക്കെതിരായി കേസുണ്ട്. 119 ഓളം അശ്ലീല ചിത്രങ്ങള്‍ കുന്ദ്ര നിര്‍മ്മിക്കുകയും ഇത് വിദേശ കമ്പനികള്‍ക്ക് വില്‍ക്കുകയും ചെയ്തിരുന്നു.