നീരവ് മോദിയെപ്പോലെ രാജ്യം വിടും; രാജ് കുന്ദ്രയ്ക്ക് ജാമ്യം അനുവദിക്കരുതെന്ന് മുംബൈ പോലിസ്

Update: 2021-08-13 06:18 GMT

മുംബൈ: നീലച്ചിത്രനിര്‍മാണത്തില്‍ അറസ്റ്റിനെതിരേ നടി ശില്പ്പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയ്ക്ക് ജാമ്യം അനുവദിക്കരുതെന്ന് മുംബൈ പോലിസ്. രാജ് കുന്ദ്രയ്ക്ക് ജാമ്യം ലഭിച്ചാല്‍ നീരവ് മോദിയെപ്പോലെ രാജ്യം വിട്ടേക്കുമെന്ന് മുംബൈ പോലിസ് കോടതിയില്‍ പറഞ്ഞു.

രാജ് കുന്ദ്രയ്ക്ക് ജാമ്യം നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും ജാമ്യം ലഭിച്ചാല്‍ കുറ്റം വീണ്ടും ചെയ്‌തേക്കുമെന്നും പോലിസ് കോടതിയെ അറിയിച്ചു. കോടതി കേസ് ഓഗസ്റ്റ് 20ന് പരിഗണിക്കും.

തന്റെ പേര് ഏപ്രിലില്‍ ഫയല്‍ചെയ്ത എഫ്‌ഐആറില്‍ ഇല്ലെന്നാണ് രാജ് കുന്ദ്രയുടെ വാദം. കുറ്റപത്രത്തില്‍ പേരുള്ള എല്ലാവരും തന്നെ ഇപ്പോള്‍ ജാമ്യംനേടി പുറത്തുനടക്കുകയാണെന്നും കുന്ദ്ര കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ പറയുന്നു. ഇതിനു മറുപടിയായി രാജ് കുന്ദ്രയുടേത് ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യമാണെന്നും എല്ലാ വീഡിയോകളും അപ്‌ലോഡ് ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണെന്നും പോലിസ് അറിയിച്ചു. നേരത്തെ മജിസ്‌ട്രേറ്റ് കോടതി രാജ് കുന്ദ്രയുടെ ജാമ്യപേക്ഷ തള്ളിക്കളഞ്ഞിരുന്നു.

Tags:    

Similar News