ഋതു ഖണ്ഡൂരി ഉത്തരാഖണ്ഡിലെ ആദ്യവനിതാ സ്പീക്കര്‍

സംസ്ഥാനനിയമസഭയുടെ ആദ്യവനിതാ സ്പീക്കറാണ് 57കാരിയായ ഋതു. പ്രേംചന്ദ് അഗര്‍വാളിന്റെ പിന്‍ഗാമിയായാണ് ഋതു അധികാരമേറ്റത്. ഉത്തരാഖണ്ഡ് നിയമസഭയുടെ അഞ്ചാമത്തെ സ്പീക്കറാണ്.

Update: 2022-03-26 14:50 GMT

ഡെറാഢൂണ്‍: ഉത്താരാഖണ്ഡ് നിയമസഭാ സ്പീക്കറായി ഋതു ഖണ്ഡൂരിയെ തിരഞ്ഞെടുത്തു. സംസ്ഥാനനിയമസഭയുടെ ആദ്യവനിതാ സ്പീക്കറാണ് 57കാരിയായ ഋതു. പ്രേംചന്ദ് അഗര്‍വാളിന്റെ പിന്‍ഗാമിയായാണ് ഋതു അധികാരമേറ്റത്. ഉത്തരാഖണ്ഡ് നിയമസഭയുടെ അഞ്ചാമത്തെ സ്പീക്കറാണ്.

സംസ്ഥാന നിയമസഭയുടെ വനിതാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ഖണ്ഡൂരിയെ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി അഭിനന്ദിച്ചു. ഖണ്ഡൂരിയുടെ നേതൃത്വത്തില്‍ സംസ്ഥാന നിയമസഭ പുതിയ ചരിത്രം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോട്ദ്വാര്‍ മണ്ഡലത്തില്‍ നിന്ന് സുരേന്ദ്രസിങ്ങിനെ പരാജയപ്പെടുത്തിയാണ് ബിജെപി നേതാവായ ഋതു ഖണ്ഡൂരി ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടത്.



Tags:    

Similar News