ശബരിമല: റിട്ട് ഹരജികള്‍ അടുത്തമാസം പരിഗണിച്ചേക്കും
ശബരിമലയെ സംബന്ധിച്ച് മുഴുവന്‍ കേസുകളും പരിഗണിക്കാന്‍ കോടതി തീരുമാനിച്ചിരുന്നത് ഈ മാസം 22നാണ്. എന്നാല്‍ കേസ് പരിഗണിക്കുന്ന അഞ്ചംഗ ഭരണഘടനാ ബഞ്ചിലെ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയില്‍ പ്രവേശിച്ചത് കൊണ്ടാണ് അടുത്ത മാസത്തേക്കു നീട്ടിയത്.
ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സമര്‍പ്പിച്ച റിട്ട് ഹരജികള്‍ സുപ്രിംകോടതി അടുത്തമാസം എട്ടിന്പരിഗണിച്ചേക്കും. ശബരിമലയെ സംബന്ധിച്ച് മുഴുവന്‍ കേസുകളും പരിഗണിക്കാന്‍ കോടതി തീരുമാനിച്ചിരുന്നത് ഈ മാസം 22നാണ്. എന്നാല്‍ കേസ് പരിഗണിക്കുന്ന അഞ്ചംഗ ഭരണഘടനാ ബഞ്ചിലെ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയില്‍ പ്രവേശിച്ചത് കൊണ്ടാണ് അടുത്ത മാസത്തേക്കു നീട്ടിയത്.
ഫെബ്രുവരിയില്‍ വാദം കേള്‍ക്കുന്ന കേസുകളുടെ പട്ടികയില്‍ ശബരിമല കേസുകള്‍ ഉള്‍പ്പെടുത്തി. എന്നാല്‍ കേസിലെ പുനപ്പരിശോധനാ ഹരജികള്‍ എട്ടിന് പരിഗണിക്കുമോ എന്ന് ഉറപ്പായിട്ടില്ല. വാദം കേള്‍ക്കുന്ന കേസുകളുടെ സാധ്യതാ പട്ടികയില്‍ റിട്ട് ഹരജികള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.