സിദ്ദീഖ് കാപ്പന്റെ അറസ്റ്റ്: ഹേബിയസ് കോര്‍പസ് ഹരജി തിങ്കളാഴ്ച സുപ്രിംകോടതി പരിഗണിക്കും

റിപോര്‍ട്ടിങ്ങിനായി ഹാഥ്റസ് സന്ദര്‍ശിക്കാന്‍ പോയ സിദ്ദീഖിനെ യുപി പോലിസ്ന്റ അറസ്റ്റുചെയ്തത് സുപ്രിംകോടതി മാര്‍ഗരേഖയുടെ ലംഘനമാണെന്ന് അഡ്വ.വില്‍സ് മാത്യൂസ് മുഖേനെ സമര്‍പ്പിച്ച ഹരജിയില്‍ യൂനിയന്‍ ചൂണ്ടിക്കാട്ടുന്നു.

Update: 2020-10-09 07:13 GMT

ന്യൂഡല്‍ഹി: ഹാഥ്‌റസില്‍ ദലിത് പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം റിപോര്‍ട്ട് ചെയ്യുന്നതിനായി പോകവെ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ അറസ്റ്റുചെയ്തതിനെതിരേ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹരജി തിങ്കളാഴ്ച സുപ്രിംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക.

റിപോര്‍ട്ടിങ്ങിനായി ഹാഥ്റസ് സന്ദര്‍ശിക്കാന്‍ പോയ സിദ്ദീഖിനെ യുപി പോലിസ്ന്റ അറസ്റ്റുചെയ്തത് സുപ്രിംകോടതി മാര്‍ഗരേഖയുടെ ലംഘനമാണെന്ന് അഡ്വ.വില്‍സ് മാത്യൂസ് മുഖേനെ സമര്‍പ്പിച്ച ഹരജിയില്‍ യൂനിയന്‍ ചൂണ്ടിക്കാട്ടുന്നു. ഭരണഘടന ഉറപ്പുനല്‍കുന്ന മാധ്യമസ്വാതന്ത്ര്യവും ജനാധിപത്യ അവകാശവും ലംഘിക്കുന്നതാണ് പോലിസ് നടപടി. ഉടന്‍ സിദ്ദീഖിനെ മോചിപ്പിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. സിദ്ദീഖിന്റെ മോചനമാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കെയുഡബ്ല്യുജെ കത്ത് നല്‍കിയിട്ടുണ്ട്.

കൂടാതെ ഇക്കാര്യം ആവശ്യപ്പെട്ട് എംപിമാരായ ബിനോയ് വിശ്വം, ബെന്നി ബെഹനാന്‍ എന്നിവര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, പി വി അബ്ദുല്‍ വഹാബ് എന്നിവര്‍ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും കത്തയച്ചിട്ടുണ്ട്. മാധ്യമസ്വാതന്ത്ര്യം ഹനിക്കുന്ന നടപടിയില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇടപെടണമെന്ന് എംപിമാര്‍ കത്തില്‍ ആവശ്യപ്പെടുന്നു.

Tags:    

Similar News