ആറ് വയസ്സുകാരനെ വളഞ്ഞിട്ട് കടിച്ച് തെരുവുനായ്ക്കൂട്ടം

Update: 2021-09-18 10:17 GMT

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ ആറ് വയസ്സുകാരനെ അഞ്ച് തെരുവുനായ്ക്കള്‍ ചേര്‍ന്ന് ആക്രമിച്ചു. നായ്ക്കളുടെ കടിയേറ്റ് കൈയ്ക്കും കാലിനും സാരമായി പരിക്കേറ്റ പ്രഗദീഷ് എന്ന കുട്ടിയെ തിരുപ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് വീടിന് മുന്നില്‍ കളിച്ചുകൊണ്ടുനിന്ന കുട്ടിയെയാണ് അപ്രതീക്ഷിതമായി പരിസരത്തുണ്ടായിരുന്ന തെരുവുനായ്ക്കൂട്ടം വളഞ്ഞിട്ട് കടിച്ചുകീറിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നിരുന്നു.

നായ്ക്കള്‍ ചേര്‍ന്ന് തലയില്‍ കടിച്ച് വലിച്ചിഴയ്ക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ പിതാവ് രാമസ്വാമിയാണ് പട്ടികളെ തുരത്തിയത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പ്രദേശത്ത് നായ്ക്കൂട്ടത്തിന്റെ ആക്രമണം പതിവാണെന്നും ഇരുചക്ര വാഹന യാത്രികരെ നയ്ക്കള്‍ പിന്നാലെയെത്തി ആക്രമിക്കാറുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.

Tags:    

Similar News