ശത്രുഘ്‌നന്‍ സിന്‍ഹ ബിജെപി വിട്ടതിനെ അനുകൂലിച്ച് മകള്‍ സൊനാക്ഷി

കോണ്‍ഗ്രസില്‍ ചേരാനുള്ള തീരുമാനം അച്ഛന്‍ നേരത്തെ എടുക്കണമായിരുന്നു. ബിജെപിയില്‍നിന്നുള്ള രാജി വൈകിപ്പോയന്നും സൊനാക്ഷി പറഞ്ഞു.

Update: 2019-03-30 05:36 GMT

ന്യൂഡല്‍ഹി: ബിജെപി മുന്‍ എംപി ശത്രുഘ്‌നന്‍ സിന്‍ഹയുടെ കോണ്‍ഗ്രസ് പ്രവേശനത്തെ പിന്തുണച്ച് മകളും ബോളിവുഡ് താരവുമായ സൊനാക്ഷി സിന്‍ഹ. കോണ്‍ഗ്രസില്‍ ചേരാനുള്ള തീരുമാനം അച്ഛന്‍ നേരത്തെ എടുക്കണമായിരുന്നു. ബിജെപിയില്‍നിന്നുള്ള രാജി വൈകിപ്പോയന്നും സൊനാക്ഷി പറഞ്ഞു. ജയപ്രകാശ് നാരായണ്‍, വാജ്‌പേയി, അദ്വാനി എന്നിവര്‍ക്കൊപ്പം പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങിയ സമയത്ത് പിതാവിന് ബിജെപിയില്‍ വളരെ ആദരവ് ലഭിച്ചിരുന്നു.

എന്നാല്‍, ഈ പറഞ്ഞവര്‍ക്ക് ഇപ്പോള്‍ അര്‍ഹിക്കുന്ന ആദരവ് ലഭിക്കുന്നില്ലെന്നും സൊനാക്ഷി കുറ്റപ്പെടുത്തി. തന്റെ മണ്ഡലമായ ബീഹാറിലെ പട്‌ന സാഹിബില്‍നിന്നും ശത്രുഘ്‌നന്‍ സിന്‍ഹയ്ക്ക് ലോക്‌സഭയിലേക്ക് സീറ്റ് നിഷേധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സിന്‍ഹ ബിജെപി വിട്ടത്. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ബിജെപിയില്‍നിന്നും രാജിവയ്ക്കുകയാണെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ പ്രഖ്യാപിച്ചത്. ഏപ്രില്‍ ആറിന് ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസില്‍ ചേരും.


Tags:    

Similar News