നവജാതശിശുക്കളെ മോഷ്ടിച്ചുവിറ്റെന്ന് വെളിപ്പെടുത്തല്‍; തമിഴ്‌നാട്ടില്‍ റിട്ട. നഴ്‌സുള്‍പ്പടെ മൂന്നുപേര്‍ അറസ്റ്റില്‍
നാമക്കല്‍ സ്വദേശി അമുതയാണ് അറസ്റ്റിലായത്. ഇവരുടെ ഭര്‍ത്താവ് രവിചന്ദ്രന്‍, ആശുപത്രിയിലെ ആംബുലന്‍സ് െ്രെഡവര്‍ മുരുകേഷന്‍ എന്നിവരും അറസ്റ്റിലായിട്ടുണ്ട്. കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഈറോഡിലുള്ള സ്വകാര്യാശുപത്രിയിലെ നഴ്‌സ് പ്രവീണിനെ വിശദമായ അന്വേഷണത്തിനുശേഷം അറസ്റ്റുചെയ്യുമെന്ന് പോലിസ് അറിയിച്ചു.
ചെന്നൈ: തമിഴ്‌നാട്ടിലെ നാമക്കലില്‍ നവജാത ശിശുക്കളെ മോഷ്ടിച്ചുവിറ്റുവെന്ന് വെളിപ്പെടുത്തല്‍ നടത്തിയ സര്‍ക്കാര്‍ ആശുപത്രിയിലെ റിട്ട. നഴ്‌സിനെ പോലിസ് അറസ്റ്റുചെയ്തു. നാമക്കല്‍ സ്വദേശി അമുതയാണ് അറസ്റ്റിലായത്. ഇവരുടെ ഭര്‍ത്താവ് രവിചന്ദ്രന്‍, ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവര്‍ മുരുകേഷന്‍ എന്നിവരും അറസ്റ്റിലായിട്ടുണ്ട്. കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഈറോഡിലുള്ള സ്വകാര്യാശുപത്രിയിലെ നഴ്‌സ് പ്രവീണിനെ വിശദമായ അന്വേഷണത്തിനുശേഷം അറസ്റ്റുചെയ്യുമെന്ന് പോലിസ് അറിയിച്ചു.
സര്‍ക്കാര്‍ ആശുപത്രിയില്‍ നഴ്‌സായി ജോലിചെയ്യവെ കുട്ടികളെ താന്‍ വില്‍പ്പന നടത്തിയിട്ടുണ്ടെന്ന അമുതയുടെ ശബ്ദസന്ദേശം അടുത്തിടെ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട് ആരോഗ്യസെക്രട്ടറി ബീലാ രാജേഷ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ആശുപത്രിയില്‍നിന്ന് നല്‍കിയ ജനനസര്‍ട്ടിഫിക്കറ്റുകളെക്കുറിച്ചും ആരോഗ്യവകുപ്പിന്റെ പ്രത്യേക സംഘം പരിശോധന നടത്തി. തുടര്‍ന്നാണ് ഇവര്‍ക്കെതിരേ പോലിസ് കേസെടുത്തത്. കുട്ടികളെ ആവശ്യമുണ്ടെന്ന് പറഞ്ഞ് നഴ്‌സുമായി ഇടപാട് ഉറപ്പിച്ച ഒരാളാണ് ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് സോഷ്യല്‍ മീഡിയകളില്‍ ഷെയര്‍ ചെയ്തത്.
പെണ്‍കുഞ്ഞുങ്ങളെ 2.75 ലക്ഷം രൂപയ്ക്കാണ് വിറ്റിരുന്നതെന്ന്് നഴ്‌സിന്റെ ശബ്ദസന്ദേശത്തില്‍ പറയുന്നു. എന്നാല്‍, കുട്ടികള്‍ കാണാന്‍ ഭംഗിയുള്ളതാണെങ്കില്‍ മൂന്നുലക്ഷം രൂപ വരെ ലഭിക്കും. ആണ്‍കുട്ടികളെ മൂന്നുലക്ഷം രൂപയ്ക്കാണ് വിറ്റത്. ഭംഗിയുള്ള കുട്ടികള്‍ക്ക് 3.75 മുതല്‍ നാലുലക്ഷം രൂപ വരെ ലഭിച്ചിട്ടുണ്ട്. ഇത്തരം കുട്ടികളുടെ ജനനസര്‍ട്ടിഫിക്കറ്റ് അധികമായി 70,000 രൂപ കൂടി നല്‍കിയാല്‍ തയ്യാറാക്കി നല്‍കും. ആശുപത്രിയില്‍നിന്ന് കുട്ടികളെ കടത്തുന്നതില്‍ പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് താന്‍ സ്വയം വിരമിക്കല്‍ നേടുകയായിരുന്നെന്ന് നഴ്‌സ് പറയുന്നു.