കേടായ കാര്‍ തള്ളുന്നതിനിടെ ട്രക്കിടിച്ച് ഒരാള്‍ മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്

Update: 2021-10-12 02:06 GMT

നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ എന്‍ജിന്‍ തകരാറിനെത്തുടര്‍ന്ന് കേടായ കാര്‍ ദേശീയപാതയിലൂടെ തള്ളുന്നതിനിടെ ട്രക്കിടിച്ച് ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അമിതവേഗതയിലെത്തിയ ട്രക്ക് കാറിന്റെ പിന്നിലിടിക്കുകയായിരുന്നു. 30കാരനായ ആകാശ് അദ്‌സുദെയാണ് മരിച്ചത്. നാഗ്പൂര്‍ നഗരത്തില്‍നിന്ന് 50 കിലോമീറ്റര്‍ അകലെ ദേശീയപാത 52ല്‍ കോണ്ട്ഹാലിക്കു സമീപമായിരുന്നു അപകടം.

അമരാവതിയില്‍ അംബാ ദേവി ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് നാഗ്പൂരിലേക്ക് മടങ്ങിയ സംഘമാണ് അപകടത്തില്‍പ്പെട്ടതെന്ന് പോലിസ് ഉദ്യോഗസ്ഥാന്‍ പറഞ്ഞു. നാലുപേരാണ് സംഘത്തിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലിസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും മോട്ടോര്‍ വാഹന നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരം പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Tags:    

Similar News