യുപി: നിയമസഭയില്‍ ഗവര്‍ണര്‍ക്കു നേരെ പേപ്പര്‍ ചുരുട്ടിയെറിഞ്ഞു പ്രതിപക്ഷം
കനത്ത പ്രതിഷേധമാണ് ബജറ്റ് സമ്മേളന സമയത്തുടനീളം സഭയിലരങ്ങേറിയത്. പശുക്കളുടെയും കാളകളുടെയും ചെറിയ രൂപങ്ങളും പ്ലക്കാര്‍ഡുകളുമേന്തിയാണു പ്രതിപക്ഷ അംഗങ്ങല്‍ സഭയിലെത്തിയത്
ലഖ്‌നോ: ഉത്തര്‍ പ്രദേശ് നിയമസഭയിലെത്തിയ ഗവര്‍ണര്‍ രാംനായികിനു നേരെ പേപ്പര്‍ ചുരുട്ടിയെറിഞ്ഞു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിനത്തില്‍ സഭയെ അഭിമുഖീകരിക്കുന്നതിനിടെയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ഗവര്‍ണര്‍ സംസാരിക്കാനായി എണീറ്റയുടനെ എസ്പി, ബിഎസ്പി, കോണ്‍ഗ്രസ് അംഗങ്ങള്‍ ഗവര്‍ണര്‍ ഗോബാക്ക് മുദ്യാവാക്യം വിളികളോടെ പ്രതിഷേധം ആരംഭിച്ചു. ഇതു വകവെക്കാതെ സംസാരം തുടര്‍ന്ന ഗവര്‍ണര്‍ക്കു നേരെ എസ്പി അംഗങ്ങള്‍ പേപ്പര്‍ ചുരുട്ടി ഗവര്‍ണറെ എറിയുകയായിരുന്നു. ഇതോടെ സുരക്ഷാ ജീവനക്കാര്‍ കാര്‍ഡ്‌ബോര്‍ഡ് കൊണ്ടുവന്നു ഗവര്‍ണര്‍ക്കു സംരക്ഷണമൊരുക്കി. അലഹബാദിന്റെയും ഫൈസാബാദിന്റെയും പേരുമാറ്റമടക്കമുള്ള സര്‍ക്കാരിന്റെ തീരുമാനങ്ങളെ പ്രകീര്‍ത്തിച്ച ഗവര്‍ണര്‍ ആദിത്യാനാഥ് ഭരണത്തിലെത്തിയതോടെ സംസ്ഥാനത്തു ക്രമസമാധാനം പുനസ്ഥാപിക്കപ്പെട്ടുവെന്നും അവകാശപ്പെട്ടു. സ്ത്രീകളടക്കമുള്ള സാധാരണക്കാര്‍ക്കു ഏതു രാത്രിയിലും പുറത്തിറങ്ങി നടക്കാനാവുന്ന വിധത്തില്‍ സംസ്ഥാനത്തു ക്രമസമാധാനം നിലവില്‍ വന്നത് ഈ സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതലാണെന്നും ഗവര്‍ണര്‍ പ്രസംഗത്തില്‍ അവകാശപ്പെട്ടു. എന്നാല്‍ കനത്ത പ്രതിഷേധമാണ് ബജറ്റ് സമ്മേളന സമയത്തുടനീളം സഭയിലരങ്ങേറിയത്. പശുക്കളുടെയും കാളകളുടെയും ചെറിയ രൂപങ്ങളും പ്ലക്കാര്‍ഡുകളുമേന്തിയാണു പ്രതിപക്ഷ അംഗങ്ങല്‍ സഭയിലെത്തിയത്.