യുപി തിരഞ്ഞെടുപ്പ്.: അഞ്ചാംഘട്ടം ഇന്ന്

Update: 2022-02-27 01:21 GMT
യുപി തിരഞ്ഞെടുപ്പ്.: അഞ്ചാംഘട്ടം ഇന്ന്

ലഖ്‌നോ: ഉത്തര്‍പ്രദേശ് നിയമസഭയിലേക്കുള്ള അഞ്ചാംഘട്ട തിരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കും. 61 നിയമസഭാ സീറ്റുകളിലേക്ക് 692 സ്ഥാനാര്‍ഥികള്‍ മല്‍സരിക്കും. 12 ജില്ലകളിലായി 2.24 കോടി വോട്ടര്‍മാരാണുള്ളത്. കൗശാംബി ജില്ലയിലെ സിരാത്തുമണ്ഡലത്തില്‍ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, അലഹാബാദ് വെസ്റ്റില്‍ സിദ്ധാര്‍ഥ് നാഥ് സിങ്, പ്രതാപ്ഗഢില്‍ രാജേന്ദ്ര സിങ്, മങ്കാപുരില്‍ രമാപതി ശാസ്ത്രി, അലഹാബാദ് സൗത്തില്‍ നന്ദ് ഗോപാല്‍ ഗുപ്ത നാദി എന്നിവരാണ് ഈ ഘട്ടത്തില്‍ ജനവിധിതേടുന്ന പ്രമുഖര്‍. അവസാന രണ്ടുഘട്ടങ്ങള്‍ മാര്‍ച്ച് 3, 7 തിയ്യതികളില്‍ നടക്കും.

Tags:    

Similar News