കൂടുതല്‍ സീറ്റ് നല്‍കുന്ന പാര്‍ട്ടിയെ മുസ്‌ലിംകള്‍ പിന്തുണയ്ക്കണം: യുപി ശിയ പുരോഹിതന്‍
മുസ്‌ലിം സമുദായത്തിന് വേണ്ടി എന്തെങ്കിലും ചെയ്യുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പരാജയപ്പെട്ടുവെന്നും ജവാദ് പറഞ്ഞു. 55 വര്‍ഷം കോണ്‍ഗ്രസ് രാജ്യം ഭരിച്ചിട്ടും കോണ്‍ഗ്രസോ എസ്പിയോ ബിഎസ്പിയോ മുസ്‌ലിംകള്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല. ഭൂരിപക്ഷ സമുദായത്തെ മാത്രം സന്തോഷിപ്പിക്കാനാണ് ബിജെപി ആഗ്രഹിക്കുന്നത്.
സഹാറന്‍പൂര്‍: മുസ്‌ലിം സമുദായത്തിലെ അംഗങ്ങള്‍ക്ക് മതിയായ സീറ്റുകള്‍ നല്‍കാന്‍ കഴിയുന്ന പാര്‍ട്ടികളുമായി മാത്രമേ മുസ്‌ലിംകള്‍ ബന്ധം സ്ഥാപിക്കാവൂ എന്ന് പ്രമുഖ ശിയാ പുരോഹിതനും ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് (AIMPLB) മുതിര്‍ന്ന അംഗവുമായ മൗലാന കല്‍ബെ ജവാദ് പറഞ്ഞു.
മുസ്‌ലിംകള്‍ക്ക് സര്‍ക്കാര്‍ ഉണ്ടാക്കാനോ തകര്‍ക്കാനോ കഴിയുന്നത്ര സീറ്റുകള്‍ ഉള്ളപ്പോള്‍ മാത്രമേ അവര്‍ക്ക് ആവശ്യമുള്ള ബഹുമാനം ലഭിക്കൂ,' ദിയോബന്ദില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കല്‍ബെ ജവാദ്.
'1947 ല്‍ രാജ്യത്തെ വിഭജിക്കുന്നതിലൂടെ ജിന്ന ഏറ്റവും വലിയ തെറ്റ് ചെയ്തു. വിഭജനം ഇല്ലായിരുന്നെങ്കില്‍ ഇന്ത്യയില്‍ 60 കോടി മുസ്‌ലിംകള്‍ ഉണ്ടാകുമായിരുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയും അവരുടെ നേരെ വിരല്‍ ചൂണ്ടാന്‍ ധൈര്യപ്പെടുകയുമില്ലായിരുന്നു.
മുസ്‌ലിം സമുദായത്തിന് വേണ്ടി എന്തെങ്കിലും ചെയ്യുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പരാജയപ്പെട്ടുവെന്നും ജവാദ് പറഞ്ഞു. 55 വര്‍ഷം കോണ്‍ഗ്രസ് രാജ്യം ഭരിച്ചിട്ടും കോണ്‍ഗ്രസോ എസ്പിയോ ബിഎസ്പിയോ മുസ്ലീങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല. ഭൂരിപക്ഷ സമുദായത്തെ മാത്രം സന്തോഷിപ്പിക്കാനാണ് ബിജെപി ആഗ്രഹിക്കുന്നത്. അദ്ദേഹം പറഞ്ഞു. തിത്കി ഗ്രാമത്തില്‍ പോലിസ് റെയ്ഡിനിടെ ദുരൂഹസാഹചര്യത്തില്‍ മരിച്ച 40 കാരനായ മുഹമ്മദ് ശീഷാന്‍ എന്ന കര്‍ഷകന്റെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു കല്‍ബെ ജവാദ്.
സെപ്റ്റംബര്‍ 5 ന് പശുവിനെ അറുത്തന്നൊരോപിച്ച് സഹാറന്‍പൂര്‍ പോലിസ് മുഹമ്മദ് ശീഷാനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ സ്വയം വെടിവച്ചുവെന്നാണ് പോലിസ് പറയുന്നത്. അബദ്ധത്തില്‍ വെടിയേറ്റ് ഭയന്നാണ് ശസീഷാന്‍ മരിച്ചതെന്നാണ് പോലിസ് ഭാഷ്യം. ശീഷാനെ പോലിസ് മര്‍ദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഭാര്യ പോലിസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഡിഐജി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. യുപി തിരഞ്ഞെടുപ്പ് അടുത്തെത്തിയതോടെ യോഗി സര്‍ക്കാര്‍ ന്യൂനപക്ഷ പീഡനം കടുപ്പിച്ചിരിക്കുകയാണ്. വര്‍ഗ്ഗീയത പ്രചരിപ്പിച്ച് വീണ്ടും അധികാരത്തിലെത്താനുള്ള ശ്രമമാണ് സംഘപരിവാരം നടത്തിക്കൊണ്ടിരിക്കുന്നത്.