മധ്യപ്രദേശിലെ യൂനിവേഴ്‌സിറ്റി കാംപസില്‍ കടുവയുടെ സാന്നിധ്യം; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു (വീഡിയോ)

Update: 2022-02-07 19:24 GMT

ideo: Tiger Enters University Campus In Madhya Pradesh: മധ്യപ്രദേശിലെ യൂനിവേഴ്‌സിറ്റി കാംപസില്‍ കടുവയുടെ സാന്നിധ്യം. ന്യൂ ഭോപാലിലെ കോലാര്‍ റോഡിലുള്ള ഭോജ് ഓപണ്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുടെ ബംഗ്ലാവിന് സമീത്താണ് കടുവയെ കണ്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഭോജ് ഓപണ്‍ യൂനിവേഴ്‌സിറ്റി വിസി ഡോ.ജയന്ത് സോന്‍വാള്‍ക്കര്‍ തിങ്കളാഴ്ച വാര്‍ത്താ ഏജന്‍സി പിടിഐയോട് ഇക്കാര്യം സ്ഥിരീകരിച്ചു. മതില്‍ ചാടിക്കടന്നാണ് കടുവ കാംപസ് പരിസരത്ത് പ്രവേശിച്ചത്. തുടര്‍ന്ന് കാംപസിലൂടെ നടന്നുപോവുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കടുവയുടെ സാന്നിധ്യം ആദ്യം അറിഞ്ഞത് സെക്യൂരിറ്റി ജീവനക്കാരനാണ്.

വൈസ് ചാന്‍സിലര്‍ അറിയിച്ചതനുസരിച്ച് വനംവകുപ്പ് ജീവനക്കാര്‍ സ്ഥലത്തെത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. 'ഞായറാഴ്ച പുലര്‍ച്ചെ സെക്യൂരിറ്റി റൂമിലേക്ക് കുതിക്കുന്നത് കണ്ടു. എന്താണ് കാര്യമെന്ന് ഞാന്‍ ചോദിച്ചപ്പോള്‍, ഒരു മൃഗം സമീപത്ത് അലഞ്ഞുതിരിയുന്നുണ്ടെന്നും വീടിനുള്ളില്‍തന്നെ നില്‍ക്കാനും ആവശ്യപ്പെട്ടു- വിസി പറഞ്ഞു. ഒരു സ്ഥലത്ത് ടോര്‍ച്ച് തെളിച്ചപ്പോള്‍ കടുവയെ കണ്ടു. വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും അവര്‍ ഇവിടെയെത്തുകയും ചെയ്തു. സിസിടിവി പരിശോധിച്ചതില്‍ ഇത് കടുവയാണെന്ന് സ്ഥിരീകരിച്ചു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാലിയസോട്ട് അണക്കെട്ടിന് സമീപം 25 ഏക്കര്‍ വിസ്തൃതിയിലാണ് ഭോജ് യൂനിവേഴ്‌സിറ്റി കാംപസ്. ഇതിനുള്ളിലാണ് വിസിയുടെ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. പ്രദേശത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രദേശത്ത് 1,202 വീടുകളാണുള്ളത്.

Tags:    

Similar News