സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ നടന്‍ വിജയ് രാസ് അറസ്റ്റില്‍

മധ്യപ്രദേശിലെ ബാല്‍ഘട്ട് ജില്ലയില്‍ ഷേര്‍ണി എന്ന ഹിന്ദി സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. അണിയറ പ്രവര്‍ത്തകരിലൊരാളായ യുവതിയെയാണ് നടന്‍ പീഡിപ്പിച്ചത്.

Update: 2020-11-03 16:44 GMT
സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ നടന്‍ വിജയ് രാസ് അറസ്റ്റില്‍

മുംബൈ: സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ ബോളിവുഡ് നടനും സംവിധായകനുമായ വിജയ് രാസ് (57) അറസ്റ്റിലായി. മഹാരാഷ്ട്രയില്‍നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള ഗോണ്ടിയയില്‍നിന്നാണ് നടനെ പിടികൂടിയത്. മധ്യപ്രദേശിലെ ബാല്‍ഘട്ട് ജില്ലയില്‍ ഷേര്‍ണി എന്ന ഹിന്ദി സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. അണിയറ പ്രവര്‍ത്തകരിലൊരാളായ യുവതിയെയാണ് നടന്‍ പീഡിപ്പിച്ചത്.

യുവതിയുടെ പരാതിയിലാണ് നടനെ അറസ്റ്റുചെയ്തത്. ഗോണ്ടിയയിലെ രണ്ട് വ്യത്യസ്ത ഹോട്ടലുകളില്‍ താമസിക്കുന്ന ഷൂട്ടിങ് സംഘം എല്ലാ ദിവസവും ഗോണ്ടിയയില്‍നിന്നാണ് 40 കിലോമീറ്റര്‍ അകലെയുള്ള ബാല്‍ഘട്ടിലേക്ക് വനമേഖലയില്‍ ഷൂട്ടിങ്ങിനായി പോവാറുണ്ടായിരുന്നത്. വിജയ് രാസ് താമസിക്കുന്ന അതേ ഹോട്ടലില്‍ താമസിക്കുന്ന 30 കാരിയായ സഹപ്രവര്‍ത്തകയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് പരാതി. നടന്റെ പെരുമാറ്റത്തില്‍ മനംമടുത്ത യുവതി തിങ്കളാഴ്ച രാത്രി ലോക്കല്‍ പോലിസിനെ സമീപിച്ച് പരാതി നല്‍കി.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് കേസെടുത്തതായി ഗോണ്ടിയയിലെ രാം നഗര്‍ പോലിസ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രമോദ് ഘോംഗെ അറിയിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 354 (എ, ഡി) വകുപ്പ് പ്രകാരമാണ് ഇയാള്‍ക്കെതിരേ കേസെടുത്ത് പ്രാദേശിക കോടതിയില്‍ ഹാജരാക്കിയത്. പിന്നീട് നടനെ ജാമ്യത്തില്‍ വിട്ടയച്ചു. കെക്യൂ, മണ്‍സൂണ്‍ മാംഗോസ് തുടങ്ങിയ മലയാള ചിത്രങ്ങളില്‍ ഇയാള്‍ വേഷമിട്ടിട്ടുണ്ട്.

Tags:    

Similar News