യുപി: വിദ്യാര്‍ഥികളെ പുറത്താക്കി തെരുവു പശുക്കളെ സ്‌കൂളിലാക്കി
ഉത്തര്‍പ്രദേശിലെ കുഡാന ഗ്രാമവാസികളാണ് തെരുവു പശുക്കളെ ഒരുമിച്ചു കൂട്ടി സമീപത്തെ സ്‌കൂളില്‍ പ്രവേശിപ്പിച്ചത്. സ്‌കൂളിലെത്തിയ ഗ്രാമവാസികള്‍ വിദ്യാര്‍ഥികളോടും അധ്യാപകരോടും പുറത്തു പോവാന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് പശുക്കളെ സ്‌കൂളിലാക്കി. ഇതോടെ സ്‌കൂള്‍ മൈതാനത്തു വിദ്യാര്‍ഥികളെ ഒരുമിച്ചിരുത്തിയാണ് അധ്യാപകര്‍ ക്ലാസുകള്‍ പൂര്‍ത്തീകരിച്ചത്.
മുസഫര്‍ നഗര്‍: സര്‍ക്കാര്‍ പ്രാഥമിക വിദ്യാലയത്തില്‍ നിന്നും വിദ്യാര്‍ഥികളെയും അധ്യാപകരെയും പുറത്താക്കി തെരുവു പശുക്കളെ പാര്‍പിച്ചു ഗ്രാമവാസികള്‍. ഉത്തര്‍പ്രദേശിലെ കുഡാന ഗ്രാമവാസികളാണ് തെരുവു പശുക്കളെ ഒരുമിച്ചു കൂട്ടി സമീപത്തെ സ്‌കൂളില്‍ പ്രവേശിപ്പിച്ചത്. സ്‌കൂളിലെത്തിയ ഗ്രാമവാസികള്‍ വിദ്യാര്‍ഥികളോടും അധ്യാപകരോടും പുറത്തു പോവാന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് പശുക്കളെ സ്‌കൂളിലാക്കി. ഇതോടെ സ്‌കൂള്‍ മൈതാനത്തു വിദ്യാര്‍ഥികളെ ഒരുമിച്ചിരുത്തിയാണ് അധ്യാപകര്‍ ക്ലാസുകള്‍ പൂര്‍ത്തീകരിച്ചത്. സംഭവത്തില്‍ 24 പേരുടെ പേരില്‍ കേസെടുത്തതായി എസ്പി അജയ്കുമാര്‍ പാണ്ഡെ അറിയിച്ചു. ഇവര്‍ക്കായി പോലിസ് തിരച്ചില്‍ നടത്തുന്നതായി ഷാംലി ജില്ലാ മജിസ്്‌ട്രേറ്റ് അഖിലേഷ് കുമാര്‍ പറഞ്ഞു. തെരുവു പശുക്കള്‍ക്കായി അഭയ കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്നു മുഖ്യമന്ത്രി ആദിത്യനാഥ് കഴിഞ്ഞമാസം അധികൃതര്‍ക്കു അന്ത്യശാസനം നല്‍കിയിരുന്നു. ഇതിനായി 16 മുനിസിപ്പല്‍ കോര്‍പറേഷനുകള്‍ക്ക് 10 കോടിയും ഓരോ ജില്ലക്കും 1.2 കോടിയും ആദിത്യനാഥ് അനുവദിച്ചിരുന്നു.