ചെന്നൈ: തങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്ന ഫാക്ടറിയുടെ മലിനീകരണത്തില്‍ പ്രതിഷേധിച്ചു വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു ഒരു ഗ്രാമം. തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ മണ്ഡലത്തിലെ നാഗരാജ കന്ദിഗായ് ഗ്രാമത്തിലെ ജനങ്ങളാണ് വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു പ്രതിഷേധിച്ചത്. തങ്ങളുടെ ഗ്രാമത്തിലെ അയണ്‍ ഫാക്ടറിയില്‍ നിന്നുള്ള മലിനീകരണം മൂലം ദുരിതമനുഭവിക്കുന്ന ഗ്രാമവാസികള്‍ നിരവധി തവണ പരാതിയുമായി രംഗത്തെത്തിയിരുന്നെങ്കിലും പരിഹാരമുണ്ടായിരുന്നില്ല. ഇതേ തുടര്‍ന്നാണു വോട്ടെടുപ്പ് ബഹിഷ്‌കരിക്കാന്‍ ഗ്രാമവാസികള്‍ ഒരുമിച്ചു തീരുമാനിച്ചത്.