പ്രതിശ്രുത വരന്‍ നോക്കിനില്‍ക്കെ റോളര്‍ കോസ്റ്ററില്‍ നിലത്തേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം

Update: 2025-04-06 09:45 GMT
പ്രതിശ്രുത വരന്‍ നോക്കിനില്‍ക്കെ റോളര്‍ കോസ്റ്ററില്‍ നിലത്തേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം

ന്യൂഡല്‍ഹി: അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റോളര്‍ കോസ്റ്ററില്‍ നിന്ന് വീണ് യുവതി മരിച്ചു. സൗത്ത് വെസ്റ്റ് ദില്ലിയിലെ കപഷേരയ്ക്ക് സമീപമുള്ള ഫണ്‍ ആന്‍ഡ് ഫുഡ് വാട്ടര്‍ പാര്‍ക്കിലാണ് സംഭവം. 24കാരിയായ പ്രിയങ്കയാണ് മരിച്ചത്. വിവാഹത്തിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് മരണം. പ്രതിശ്രുത വരന്‍ നിഖിലിനൊപ്പമാണ് പ്രിയങ്ക അമ്യൂസ്‌മെന്റ് പാര്‍ക്കിലെത്തിയത്.

റോളര്‍ കോസ്റ്റര്‍ റൈഡിലുണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്ന് സ്റ്റാന്‍ഡ് പൊട്ടിയാണ് പ്രിയങ്ക താഴെ വീണത്. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ വര്‍ഷമായിരുന്നു പ്രിയങ്കയും നിഖിലും തമ്മിലുള്ള വിവാഹ നിശ്ചയം. അടുത്ത വര്‍ഷം വിവാഹം നടത്താനായിരുന്നു തീരുമാനം. നോയിഡയിലെ ഒരു സ്വകാര്യ ടെലികോം കമ്പനിയില്‍ സെയില്‍സ് മാനേജരായി ജോലി ചെയ്യുകയായിരുന്നു പ്രിയങ്ക.



Similar News