രാജീവ് ഗാന്ധി മരിച്ചത് ഒന്നാം നമ്പര്‍ അഴിമതിക്കാരനായിട്ടെന്ന് മോദി
ഒന്നാന്തരം അഴിമതിക്കാരനായാണ് രാജീവ് ഗാന്ധി മരിച്ചതെന്നായിരുന്നു ബൊഫോഴ്സ് കേസിനെ ഉദ്ധരിച്ച് മോദിയുടെ പരാമര്‍ശം
ലഖ്നോ: ഒന്നാംനമ്പര്‍ അഴിമതിക്കാരനായാണ് രാഹുല്‍ ഗാന്ധിയുടെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധി മരിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെയാണ് നരേന്ദ്രമോദി രാജീവ് ഗാന്ധിയുടെ പേരുദ്ധരിച്ച് രാഹുലിനെ ആക്രമിച്ചത്. അഴിമതിയുടെ കറ പുരളാത്തവനെന്നാണ് രാഹുലിന്റെ പിതാവ് രാജീവ് ഗാന്ധിയെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഒന്നാന്തരം അഴിമതിക്കാരനായാണ് രാജീവ് ഗാന്ധി മരിച്ചതെന്നായിരുന്നു ബൊഫോഴ്സ് കേസിനെ ഉദ്ധരിച്ച് മോദിയുടെ പരാമര്‍ശം. സ്വീഡിഷ് പ്രതിരോധ കമ്പനിയുമായി നടത്തിയ ആയുധ ഇടപാടില്‍ രാജീവ് ഗാന്ധി കൈക്കൂലി വാങ്ങിയെന്നായിരുന്നു ബൊഫോഴ്സ് കേസ്. എന്നാല്‍ ഇതിനു തെളിവില്ലെന്ന്ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. 1991 മെയ് 21ന് തമിഴ്നാട്ടിലെ ശ്രീപെരുംപത്തൂരില്‍ വച്ച് രാജീവ് ഗാന്ധിയെ തമിഴ് പുലികള്‍ ചാവേര്‍ ആക്രമണത്തിലൂടെ കൊലപ്പെടുത്തുകയായിരുന്നു.