ഹൈദരലി ശിഹാബ് തങ്ങളുടെ മയ്യിത്ത് മലപ്പുറത്തേയ്ക്ക് കൊണ്ടുപോയി
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മയ്യിത്ത് അങ്കമാലി ബദരിയ ജുമാ മസ്ജിദില്‍ നിസ്‌കാരത്തിനു ശേഷം മലപ്പുത്തേയ്ക്ക് കൊണ്ടുപോയി.മയ്യിത്ത് നിസ്‌ക്കാരത്തിന് ആബിദ് ഹുസൈന്‍ തങ്ങള്‍ നേതൃത്വം നല്‍കി.
കൊച്ചി:അന്തരിച്ച മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡന്റും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മയ്യിത്ത് അങ്കമാലി ബദരിയ ജുമാ മസ്ജിദില്‍ നിസ്‌കാരത്തിനു ശേഷം മലപ്പുത്തേയ്ക്ക് കൊണ്ടുപോയി.മലപ്പുറം ടൗണ്‍ ഹാളില്‍ ഇന്ന് വൈകുന്നേരം പൊതു ദദര്‍ശനത്തിന് വെയ്ക്കും.നാളെ രാവിലെ ഒമ്പതിനാണ് ഖബറടക്ക ചടങ്ങള്‍ നടക്കുക.
മയ്യിത്ത് നിസ്‌ക്കാരത്തിന് ആബിദ് ഹുസൈന്‍ തങ്ങള്‍ നേതൃത്വം നല്‍കി.ശിഹാബ് തങ്ങളുടെ വിയോഗ വാര്‍ത്തയറിഞ്ഞ് രാഷ്ട്രീയ,സാമൂഹ്യ,സാംസ്‌കാരിക രംഗചത്ത് നിന്നടക്കം വന്‍ ജനാവലിയാണ് അദ്ദേഹം ചികില്‍സയില്‍ കഴിഞ്ഞിരുന്ന അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്കും തുടര്‍ന്ന് അങ്കമാലി ബദരിയ ജുമാ മസ്ജിദിലേക്കും ഒഴുകിയെത്തിയത്.ചലച്ചിത്ര താരം മമ്മൂട്ടി,പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ബെന്നി ബെഹാന്‍ എംപി,അന്‍വര്‍ സാദത്ത് എംഎല്‍എ അടക്കമുള്ള നേതാക്കള്‍ ആശുപത്രയില്‍ എത്തി.മയ്യിത്ത് നിസ്‌കാരത്തിനു ശേഷം ആംബുലന്‍സിലാണ് മയ്യിത്ത്മലപ്പുറത്തേയ്ക്ക് കൊണ്ടുപോയത്.
അര്‍ബുദ ബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ഹൈദരലി ശിഹാബ് തങ്ങളെ സ്വാന്തന ചികില്‍സയ്ക്കായി ഫെബ്രുവരി 22 നാണ് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രമേഹം,ന്യൂമോണിയ എന്നീ അസുഖങ്ങളും അദ്ദേഹത്തെ ബാധിച്ചിരുന്നു.ഇന്നലെ മുതല്‍ അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായി. ഇന്ന് രാവിലെ മുതല്‍ അദ്ദേഹം മരുന്നുകളോട് പ്രതികരിക്കാതാകുകയും 12.40 ന് മരണം സംഭവിക്കുകയുമായിരുന്നു.