പ്ലസ്ടു കോഴക്കേസ്: കെ എം ഷാജിയെ അറസ്റ്റു ചെയ്യുന്നത് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു

കെ എം ഷാജിയുടെ ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി

Update: 2022-07-21 15:28 GMT

കൊച്ചി :പ്ലസ്ടു കോഴ ആരോപണ കേസില്‍ മുസ് ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ എം ഷാജിക്കെതിരായ കേസിലെ തുടര്‍ നടപടി ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു.കെ എം ഷാജിയുടെ ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി.

കേസില്‍ അന്വേഷണവുമായി വിജിലന്‍സ് മുന്നോട്ടുപോകുന്നതിനിടെയാണ് ഷാജിയുടെ അറസ്റ്റ് താല്‍ക്കാലികമായി ഹൈക്കോടതി തടഞ്ഞത്.കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. കണ്ണൂര്‍ ജില്ലയിലെ അഴീക്കോടുള്ള ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടൂ ബാച്ച് അനുവദിക്കുന്നതിന് 25 ലക്ഷം രൂപ മാനേജ്‌മെന്റില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് കെ എം ഷാജിക്കെതിരെയുള്ള ആരോപണം.

Similar News