മാലിന്യം പൊതു റോഡില്‍ തള്ളിയ വാഹനവും ഡ്രൈവറും പോലിസ് പിടിയില്‍

ഫോര്‍ട്ട് കൊച്ചി സ്വദേശി ജിപ്‌സണ്‍(30) ആണ് എറണാകുളം ടൗണ്‍ സൗത്ത് പോലിസിന്റെ പിടിയിലായത്

Update: 2022-08-05 05:30 GMT

കൊച്ചി:മലിന ജലം പൊതു റോഡില്‍ തള്ളിയ വാഹനവും ഡ്രൈവറെയും പോലിസ് പിടികൂടി.ഫോര്‍ട്ട് കൊച്ചി സ്വദേശി ജിപ്‌സണ്‍(30) ആണ് എറണാകുളം ടൗണ്‍ സൗത്ത് പോലിസിന്റെ പിടിയിലായത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒരു മണിയോടെ എറണാകുളം എംജി റോഡിലൂടെ ശുചിമുറി മാലിന്യം നിറച്ച വാഹനത്തിന്റെ ടാങ്കിന്റെ വാല്‍വ് തുറന്നിട്ടുകൊണ്ട് മാലിന്യം റോഡില്‍ പൊകുന്ന തരത്തില്‍ ഇയാള്‍ വാഹനം ഓടിച്ചു പോകുകയായിരുന്നു.

ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ വാഹനത്തിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് പോലിസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.പള്ളുരുത്തി സ്വദേശി ഷബീറിന്റെ താണ് വാഹനമെന്ന് പോലിസ് പറഞ്ഞു.

Similar News