ചൈന ശ്രമിക്കുന്നത് പാക്കിസ്ഥാനുമായുള്ള സാമ്പത്തിക ഇടനാഴി ശക്തിപ്പെടുത്തി ഇന്ത്യയുടെ വളര്‍ച്ച നിയന്ത്രിക്കാന്‍: മുന്‍ നാവികസേന മേധാവി അഡ്മിറല്‍ അരുണ്‍ പ്രകാശ്
ഇന്തോ-പസഫിക് എന്ന ആശയവും അനുബന്ധ ആശയങ്ങളായ 'ക്വാഡ്', 'ഫ്രീ ആന്‍ഡ് ഓപ്പണ്‍ ഇന്തോ-പസഫിക്' എന്നിവയും യുഎസ് ഒഴികെ എല്ലാ രാജ്യങ്ങളും അംഗീകരിക്കുമ്പോഴും ചൈനയുടെ ഇതിനെതിരെയുള്ള തുറന്ന എതിര്‍പ്പിനെ തുടര്‍ന്ന് ചൈനക്കെതിരെ കൂടുതല്‍ ജാഗ്രത പുലര്‍ത്താനും ബോധപൂര്‍വം ഇതിനെ നേരിടാനും എല്ലാ രാജ്യങ്ങളെയും പ്രേരിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു
കൊച്ചി: ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി (സിപിഇസി) ശക്തിപ്പെടുത്തുന്നതിലൂടെ ഇന്ത്യയുടെ വളര്‍ച്ചയെ നിയന്ത്രിക്കാമെന്നാണ് ചൈന പ്രതീക്ഷിക്കുന്നതെന്ന് മുന്‍ നാവികസേന മേധാവി അഡ്മിറല്‍ അരുണ്‍ പ്രകാശ്.സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ച് (സിപിപിആര്‍.) 'ഇന്ത്യയുടെ സുരക്ഷാ വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്തോ-പസഫിക് എന്ന ആശയവും അനുബന്ധ ആശയങ്ങളായ 'ക്വാഡ്', 'ഫ്രീ ആന്‍ഡ് ഓപ്പണ്‍ ഇന്തോ-പസഫിക്' എന്നിവയും യുഎസ് ഒഴികെ എല്ലാ രാജ്യങ്ങളും അംഗീകരിക്കുമ്പോഴും ചൈനയുടെ ഇതിനെതിരെയുള്ള തുറന്ന എതിര്‍പ്പിനെ തുടര്‍ന്ന് ചൈനക്കെതിരെ കൂടുതല്‍ ജാഗ്രത പുലര്‍ത്താനും ബോധപൂര്‍വം ഇതിനെ നേരിടാനും എല്ലാ രാജ്യങ്ങളെയും പ്രേരിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യുറേഷ്യന്‍ മേഖലയില്‍ ചൈനയുടെ ആധിപത്യ നേടുകയും പ്രതിരോധമേഖലയില്‍ വളരെയധികം കുതിച്ചുചാട്ടം നടത്തുകയും ചെയ്തിട്ടുണ്ട് ഒപ്പം സാങ്കേതിക വൈദഗ്ധ്യം വളര്‍ത്തിയെടുത്തിട്ടുമുണ്ട്. ഇത് അവരുടെ സമര്‍ത്ഥമായ നയരൂപീകരണത്തിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. സമ്പൂര്‍ണ്ണ സാമ്പത്തിക, തന്ത്രപരമായ സാധ്യതകള്‍ കൈവരിക്കുന്നതിന് ഇന്ത്യയ്ക്ക് സ്ഥിരതയുടെ ഒരു കാലഘട്ടവും ആധിപത്യത്തിനെതിരായ ഒരു സംരക്ഷണകവചവും ആവശ്യമാണ്. ഇതിനായി സായുധ സേനയെ ആധുനികവല്‍ക്കരിക്കുന്നതിനും നൂതന പ്രതിരോധ സാങ്കേതികവിദ്യ നേടുന്നതിനും ഇന്ത്യ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യയുടെ ഐക്യം നിലനിര്‍ത്തുന്നതും രാജ്യത്തിന്റെ ആന്തരിക ഐക്യം സംരക്ഷിക്കുന്നതും പ്രധാന ദേശീയ ലക്ഷ്യങ്ങളാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു