മുഖ്യ മന്ത്രി പിണറായി വിജയനെതിരെ വാട്ട്‌സാപ്പ് സന്ദേശം; കെ എസ് ആര്‍ ടി സി ജീവനക്കാരന്റെ സസ്‌പെന്‍ഷന്‍ ഹൈക്കോടതി റദ്ദാക്കി

ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന്‍ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത പാറശാല ഡിപോയിലെ കണ്ടക്ടര്‍ പ്രശാന്തിന്റെ സസ്‌പെന്ഷനാണ് കോടതി റദ്ദാക്കിയത് .പ്രശാന്തിനെ അച്ചടക്കനടപടി ക്രമങ്ങള്‍ പാലിച്ച് സര്‍വീസില്‍ തിരികെ പ്രേവേശിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു

Update: 2019-10-01 14:38 GMT

കൊച്ചി: മുഖ്യ മന്ത്രി പിണറായി വിജയനെതിരെ വാട്ട് സാപ്പില്‍ അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ പ്രചരിച്ച കെ എസ് ആര്‍ ടി സി ജീവനക്കാരന്റെ സസ്‌പെന്‍ഷന്‍ ഹൈക്കോടതി റദ്ദാക്കി .ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന്‍ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത പാറശാല ഡിപോയിലെ കണ്ടക്ടര്‍ പ്രശാന്തിന്റെ സസ്‌പെന്ഷനാണ് കോടതി റദ്ദാക്കിയത് .പ്രശാന്തിനെ അച്ചടക്കനടപടി ക്രമങ്ങള്‍ പാലിച്ച് സര്‍വീസില്‍ തിരികെ പ്രേവേശിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു. കെ എസ് ആര്‍ ടി സി യുടെ ആന വണ്ടി എന്ന വാട്‌സാപ്പ് കൂട്ടയ്മയില്‍ മുഖ്യമന്ത്രിക്കെതിരെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചുവെന്നാണ് പ്രശാന്തിനെതിരായ ആരോപണം .സസ്‌പെന്‍ഷന്‍ ചോദ്യം ചെയ്ത് പ്രശാന്ത് സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. 

Tags:    

Similar News