അയ്യപ്പഭക്തര്‍ സഞ്ചരിച്ച മിനിബസ് മറിഞ്ഞു; 10 പേര്‍ക്ക് പരിക്ക്

തമിഴ്‌നാട് ഈറോഡില്‍ നിന്നുള്ള ഭക്തര്‍ ആണ് അപകടത്തില്‍പ്പെട്ടത്.

Update: 2022-01-15 04:32 GMT
അയ്യപ്പഭക്തര്‍ സഞ്ചരിച്ച മിനിബസ് മറിഞ്ഞു; 10 പേര്‍ക്ക് പരിക്ക്

പത്തനംത്തിട്ട: ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങിയ അയ്യപ്പഭക്തര്‍ സഞ്ചരിച്ച മിനിബസ് മറിഞ്ഞ് അപകടം. പുലര്‍ച്ചെ 3.30ന് ളാഹയില്‍ വെച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നു പേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഏഴു പേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തമിഴ്‌നാട് ഈറോഡില്‍ നിന്നുള്ള ഭക്തര്‍ ആണ് അപകടത്തില്‍പ്പെട്ടത്.

കഴിഞ്ഞ ദിവസം മകരജ്യോതികാണാനെത്തിയ അയപ്പഭക്തന്മാരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. മകരവിളക്ക് കണ്ടു തൊഴാനായി സന്നിധാനത്ത് കഴിഞ്ഞ ദിവസം 75,000ത്തോളം ഭക്തരാണ് കാത്തുനിന്നത്. കൊവിഡ് കാലത്തെ ഏറ്റവും വലിയ ഭക്തജന സാന്നിധ്യമാണ് കഴിഞ്ഞ ദിവസം ശബരിമലയില്‍ ഉണ്ടായത്. തിരുവാഭരണപേടകം സന്നിധാനത്ത് എത്തിയതിന് പിന്നാലെ ആഭരണങ്ങള്‍ അയ്യപ്പനെ അണിയിച്ച് 6.47നാണ് നട തുറന്നത്.

Tags:    

Similar News