1.71 കോടി കള്ളനോട്ട് പിടിച്ച സംഭവം: പ്രതികള്‍ കേരളത്തിലേക്ക് വ്യാജ കറന്‍സി കടത്തുന്ന സംഘമെന്ന് അന്വേഷണ സംഘം
കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയില്‍ കിട്ടാന്‍ അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു.കോയമ്പത്തൂര്‍ അല്‍ അമീന്‍ കോളനിയില്‍ സെയ്ദ് സുല്‍ത്താന്‍ (32), കോയമ്പത്തൂര്‍ സാറമേട് വള്ളാല്‍മേട് അഷറഫ് അലി (29), തൃശൂര്‍ ചാവക്കാട് സ്വദേശി റഷീദ് (40) കോയമ്പത്തൂര്‍ കറുപ്രിയല്‍ കോവില്‍ വസന്ത നഗര്‍ സ്ട്രീറ്റില്‍ അസറുദ്ദീന്‍ (29), കോയമ്പത്തൂര്‍ കുറുമ്പോട് കാട് പള്ളി സ്ട്രീറ്റ് റിസാദ് (30) എന്നിവരെയാണ് കോയമ്പത്തൂരില്‍ നിന്നും അറസ്റ്റ് ചെയ്തത്
കൊച്ചി:തൃപ്പൂണിത്തുറ ഉദയംപേരൂരിലെ വാടക വീട്ടില്‍ നിന്നും കള്ളനോട്ട് പിടിച്ച സംഭവത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കോയമ്പത്തൂരില്‍ നിന്നും പിടികൂടിയ അഞ്ചംഗസംഘം കേരളത്തിലേക്ക് വ്യാപകമായി വ്യാജ കറന്‍സി കടത്തുന്ന സംഘമെന്ന് പോലീസ്.കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയില്‍ കിട്ടാന്‍ അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു.
കോയമ്പത്തൂര്‍ അല്‍ അമീന്‍ കോളനിയില്‍ സെയ്ദ് സുല്‍ത്താന്‍ (32), കോയമ്പത്തൂര്‍ സാറമേട് വള്ളാല്‍മേട് അഷറഫ് അലി (29), തൃശൂര്‍ ചാവക്കാട് സ്വദേശി റഷീദ് (40) കോയമ്പത്തൂര്‍ കറുപ്രിയല്‍ കോവില്‍ വസന്ത നഗര്‍ സ്ട്രീറ്റില്‍ അസറുദ്ദീന്‍ (29), കോയമ്പത്തൂര്‍ കുറുമ്പോട് കാട് പള്ളി സ്ട്രീറ്റ് റിസാദ് (30) എന്നിവരെയാണ് കഴിഞ്ഞ ദിവസം ഒരു കോടി 71 ലക്ഷം രൂപയുടെ 2000 ന്റെ കറന്‍സിയുമായി കോയമ്പത്തൂരില്‍ നിന്നും അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവര്‍ നോട്ട് ഇരട്ടിപ്പുമായി ബന്ധപ്പെട്ട ആളുകളെ കണ്ടെത്തി വ്യാപകമായി കള്ളനോട്ട് കേരളത്തിലേക്ക് കടത്തുന്ന സംഘമാണെന്ന് പോലിസ് അന്വേഷണത്തില്‍ കണ്ടെത്തി.
അഞ്ഞൂറിന്റെ രണ്ട് ഒറിജിനല്‍ നോട്ടിന് പകരം 2000 ന്റെ ഒരു കള്ളനോട്ട് നല്‍കുന്നതായിരുന്നു പ്രതികളുടെ രീതി. ഇപ്രകാരമാണ് ഉദയംപേരൂരില്‍ വാടകയ്ക്ക് താമസിക്കുന്ന ശ്യാംകുമാറിന്റെ കയ്യില്‍ 86 2000ന്റെ നോട്ടുകള്‍ എത്തിയത്. ശ്യാംകുമാറിന് കള്ളനോട്ട് നല്‍കുവാന്‍ ഇടനിലക്കാരനായി നിന്ന തൃശ്ശൂര്‍ സ്വദേശി വിനോദ് പിടിയിലായതോടെയാണ് തമിഴ്നാട് സ്വദേശികളെപ്പറ്റി വിവരം ലഭിച്ചത്. പോലീസ് നടത്തിയ രഹസ്യ അന്വേഷണത്തില്‍ കള്ളനോട്ട് സംഘവുമായി ബന്ധമുള്ളയാളെ കണ്ടെത്തി അയാളെക്കൊണ്ട് കള്ളനോട്ട് സംഘത്തെ പോലീസ് ഇടപാടുകാരെന്ന വ്യാജേന വിളിച്ചു വരുത്തുകയായിരുന്നു. കോയമ്പത്തൂരില്‍ ദേശീയപാതയില്‍ വച്ച് ശ്രമകരമായാണ് അഞ്ചു പേരെയും പിടികൂടിയത്. പ്രതികളില്‍ നിന്നും 1.71 കോടിയുടെ വ്യാജ കറന്‍സി, ് പ്രിന്റര്‍, കംപ്യൂട്ടര്‍, പേപ്പര്‍ റോള്‍ എന്നിവയും പിടിച്ചെടുത്തു.