നഗരൂരിൽ കോടികളുടെ മയക്കുമരുന്ന് വേട്ട; നാലുപേർ അറസ്റ്റിൽ
ആലംകോട് സ്വദേശി റിയാസ്, ജസീം, തൃശൂർ സ്വദേശി ഫൈസൽ, കോന്നി സ്വദേശി നിയാസ് എന്നിവരാണ് പിടിയിലായത്.
ആറ്റിങ്ങൽ: നഗരൂർ ആലംകോട് രണ്ട് വാഹനങ്ങളിലായി കടത്താൻ ശ്രമിച്ച 100 കിലോ കഞ്ചാവ്, നാലു കോടി വിലമതിക്കുന്ന മൂന്ന് കിലോ ഹാഷിഷ് ഓയിൽ എന്നിവയുമായി നാലുപേർ പിടിയിൽ. സംസ്ഥാന എക്സൈസ് എൻഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡാണ് പ്രതികളെ പിടികൂടിയത്. ആലംകോട് സ്വദേശി റിയാസ്, ജസീം, തൃശൂർ സ്വദേശി ഫൈസൽ, കോന്നി സ്വദേശി നിയാസ് എന്നിവരാണ് പിടിയിലായത്. എക്സൈസ് സർക്കിൾ ഇൻസ്പെക്‌ടർ അനിൽ കുമാറിന്‍റെ നേത്യത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.
ആന്ധ്രയിൽ നിന്നെത്തിച്ച് ആറ്റിങ്ങലിൽ വിതരണം ചെയ്യാൻ തയ്യാറാക്കി വെച്ചതായിരുന്നു മയക്കുമരുന്നും കഞ്ചാവുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ ആരാണ് ഇത് കയറ്റി അയച്ചതെന്നത് സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല.