കോട്ടയത്ത് 507 പുതിയ കൊവിഡ് രോഗികള്‍; ആകെ ചികില്‍സയിലുള്ള 5,240 പേര്‍

പുതുതായി 4,863 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. 626 പേര്‍ രോഗമുക്തി നേടി.

Update: 2020-11-03 14:06 GMT

കോട്ടയം: ജില്ലയില്‍ 507 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവരും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിതരായത്. രോഗചികില്‍സയില്‍ കഴിയുന്നവരുടെ ആകെ എണ്ണം 5,240 ആയി. പുതുതായി 4,863 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. 626 പേര്‍ രോഗമുക്തി നേടി.

രോഗം ബാധിച്ചവരില്‍ 263 പുരുഷന്‍മാരും 194 സ്ത്രീകളും 50 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 88 പേരുണ്ട്. ജില്ലയില്‍ ഇതുവരെ ആകെ 24,856 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 19,576 പേര്‍ രോഗമുക്തരായി. ആകെ 18,894 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.

തദ്ദേശഭരണ സ്ഥാപനാടിസ്ഥാനത്തിലുള്ള രോഗികളുടെ കണക്ക് ചുവടെ

കോട്ടയം-69

ഈരാറ്റുപേട്ട-46

ചങ്ങാശേരി-25

മുണ്ടക്കയം-21

ഏറ്റുമാനൂര്‍-19

പള്ളിക്കത്തോട്-16

കുമരകം-15

ടിവി പുരം-14

പാമ്പാടി, തലയോലപ്പറമ്പ്, കാഞ്ഞിരപ്പള്ളി-12

ചിറക്കടവ്, അതിരമ്പുഴ, പൂഞ്ഞാര്‍, ആര്‍പ്പൂക്കര-10

പാലാ, പനച്ചിക്കാട്-9

കാണക്കാരി, നീണ്ടൂര്‍-8

വൈക്കം, ഭരണങ്ങാനം, വെള്ളാവൂര്‍, തലപ്പലം, വെള്ളൂര്‍, മേലുകാവ്-7

തലയാഴം, എരുമേലി-6

കടുത്തുരുത്തി, മാടപ്പള്ളി, രാമപുരം, മറവന്തുരുത്ത്, തിടനാട്, മീനച്ചില്‍, ഞീഴൂര്‍-5

ഉഴവൂര്‍, കടനാട്, മാഞ്ഞൂര്‍, കൊഴുവനാല്‍, തിരുവാര്‍പ്പ്, മരങ്ങാട്ടുപിള്ളി, പൂഞ്ഞാര്‍ തെക്കേക്കര, തീക്കോയി-4

തൃക്കൊടിത്താനം, ചെമ്പ്, കൂട്ടിക്കല്‍, കിടങ്ങൂര്‍, വിജയപുരം, എലിക്കുളം, പുതുപ്പള്ളി-3

വാകത്താനം, അയര്‍ക്കുന്നം, വാഴൂര്‍, നെടുംകുന്നം, കല്ലറ, മുളക്കുളം, വാഴപ്പള്ളി, കുറിച്ചി, വെച്ചൂര്‍, ഉദയനാപുരം, തലനാട്, മീനടം-2

കങ്ങഴ, അയ്മനം, കുറവിലങ്ങാട്, കരൂര്‍, വെളിയന്നൂര്‍, മൂന്നിലവ്-1

Tags:    

Similar News