ലോറിയില്‍ കടത്തിയ 60 ലക്ഷം പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍
ഡ്രൈവര്‍ ഇരുളം വാളവയല്‍ പയ്യാനിക്കല്‍ രാജന്‍, സഹായിയായ സുല്‍ത്താന്‍ ബത്തേരി കുപ്പാടി പള്ളിപ്പറമ്പില്‍ ചന്ദ്രന്‍ എന്നിവരാണ് പിടിയിലായത്.
കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും കുഴല്‍പ്പണവേട്ട. ലോറിയില്‍ കടത്തിയ 60 ലക്ഷവുമായി രണ്ടുപേര്‍ അറസ്റ്റിലായി. മീനങ്ങാടിയിലാണ് രേഖകളില്ലാതെ ലോറിയില്‍ കടത്തിയ കുഴല്‍പണം പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് മീനങ്ങാടി സിഐ അബ്ദുല്‍ ഷെരീഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ലോറിയില്‍ അടിവാരത്തേക്ക് കടത്തുകയായിരുന്ന 60 ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടിയത്. ലോറിയില്‍ കാബിനോട് ചേര്‍ന്നുള്ള രഹസ്യ അറയിലാണ് പണംവച്ചിരുന്നത്. ലോറി ഡ്രൈവറും സഹായിയുമുള്‍പ്പടെ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.
ഡ്രൈവര്‍ ഇരുളം വാളവയല്‍ പയ്യാനിക്കല്‍ രാജന്‍, സഹായിയായ സുല്‍ത്താന്‍ ബത്തേരി കുപ്പാടി പള്ളിപ്പറമ്പില്‍ ചന്ദ്രന്‍ എന്നിവരാണ് പിടിയിലായത്. മൈസൂരുവില്‍നിന്നും കൊച്ചിയിലേക്ക് പേപ്പര്‍ ലോഡുമായി പോവുന്ന ലോറി അടിവാരത്തെത്തിയാല്‍ തുക കൈമാറ്റം ചെയ്യാനായിരുന്നു പിടിയിലായ രാജനും ചന്ദ്രനും കിട്ടിയ നിര്‍ദേശമെന്ന് സിഐ കെ കെ അബ്ദുല്‍ ഷെരീഫ് പറഞ്ഞു. മീനങ്ങാടി സിഐയ്ക്ക് പുറമെ എഎസ്‌ഐ ഹരീഷ്, സിപിഒമാരായ ഫിനു, നിതീഷ്, യൂനസ്, കുര്യാക്കോസ്, നിഷാദ്, സുനീഷ്, സുരേഷ് തുടങ്ങിയവരാണ് പരിശോധനാസംഘത്തിലുണ്ടായിരുന്നത്.