സൂചനാ ബോർഡ് സ്ഥാപിച്ചില്ല; നവീകരിച്ച ഫറോക്ക് പാലത്തില്‍ ടൂറിസ്റ്റ് ബസ് കുടുങ്ങി
ബസിന്റെ മുകള്‍ ഭാഗം തകര്‍ന്നു. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് ബസ് പുറത്തെടുത്തടുത്തത്.
കോഴിക്കോട്: വലിയ ആഘോഷത്തോടെ ഇന്നലെ ഉദ്ഘാടനം ചെയ്ത നവീകരിച്ച ഫറോക്ക് പാലത്തില്‍ ബസ് കുടുങ്ങി. ഉയരമുള്ള ബസ് ആയതിനാലാണ് പാലത്തില്‍ കുടുങ്ങാന്‍ കാരണം. ഇത് സംബന്ധിച്ച് യാതൊരു മുന്നറിയിപ്പുമില്ലാത്തതാണ് അപകടത്തിന് കാരണമായത്. ബസിന്റെ മുകള്‍ ഭാഗം തകര്‍ന്നു. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് ബസ് പുറത്തെടുത്തടുത്തത്.
ശനിയാഴ്ച വൈകിട്ട് ഉൽസവാന്തരീക്ഷത്തില്‍ ആയിരങ്ങളുടെ സാന്നിധ്യത്തില്‍ മന്ത്രി പിഎ മുഹമ്മദ് റിയാസ് പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. പാലത്തില്‍ സ്ഥിരമായി വെളിച്ചസംവിധാനം ഒരുക്കുമെന്നും പഴയ പാലങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഉപയോഗിക്കാത്ത പാലങ്ങള്‍ ടൂറിസത്തിനായി പ്രയോജനപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
നടന്‍ കലാഭവന്‍ ഷാജോണും ചടങ്ങില്‍ സംബന്ധിച്ചിരുന്നു. വലിയ ആഘോഷത്തോടെയായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍.