റാന്നി പെരുനാട്ടിൽ യുവതിക്ക് നേരേ ആസിഡ് ആക്രമണം; ഭർത്താവ് പോലിസ് കസ്റ്റഡിയിൽ
ആക്രമണത്തിനിടെ ബിനീഷിനും സാരമായി പൊള്ളലേറ്റിട്ടുണ്ട്. സംഭവം കണ്ടെത്തിയ നാട്ടുകാരാണ് ബിനീഷിനെ തടഞ്ഞുവെച്ച് പോലിസിന് കൈമാറിയത്.
പത്തനംതിട്ട: റാന്നി പെരുനാട്ടിൽ യുവതിക്ക് നേരേ ഭർത്താവിൻ്റെ ആസിഡ് ആക്രമണം. പെരുനാട് സ്വദേശി പ്രീതയുടെ മുഖത്താണ് കണ്ണൂർ സ്വദേശിയായ ഭർത്താവ് ബിനീഷ് ഫിലിപ്പ് ആഡിഡ് ഒഴിച്ചത്. ഇയാളെ നാട്ടുകാർ പിടികൂടി പോലിസിന് കൈമാറി.
ഇന്നു രാവിലെ 11.30നായിരുന്നു സംഭവം. ആക്രമണത്തിനിടെ ബിനീഷിനും സാരമായി പൊള്ളലേറ്റിട്ടുണ്ട്. സംഭവം കണ്ടെത്തിയ നാട്ടുകാരാണ് ബിനീഷിനെ തടഞ്ഞുവെച്ച് പോലിസിന് കൈമാറിയത്. ഇരുവരെയും റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രീതയും ഭർത്താവ് ബിനീഷ് ഫിലിപ്പും ഏറെനാളായി അകന്നുകഴിയുകയാണ്. ഇന്നു രാവിലെയാണ് ബിനീഷ് കണ്ണൂരിൽനിന്ന് പെരുനാട്ടിലെത്തിയത്. തുടർന്ന് പ്രീത ജോലിചെയ്യുന്ന സൂപ്പർമാർക്കറ്റിലെത്തി പുറത്തേക്ക് വിളിച്ചിറക്കിയ ശേഷം മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു.