നടി ആക്രമിക്കപ്പെട്ട കേസ്; കാവ്യമാധവന്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല; ബുധനാഴ്ച ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം
നാളെ ഹാജരാകാന്‍ അസൗകര്യമുണ്ടെന്നും മറ്റൊരു ദിവസം ഹാജരാകാന്‍ തയ്യാറാണെന്നും കാവ്യമാധവന്‍ അന്വേഷണ സംഘത്തെ അറിയിച്ചു.
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാമാധവന്‍ നാളെ അന്വേഷണത്തിനു മുമ്പാകെ ചോദ്യം ചെയ്യലിനായി ഹാജരാകില്ല.നാളെ ഹാജരാകാന്‍ അസൗകര്യമുണ്ടെന്നും മറ്റൊരു ദിവസം ഹാജരാകാന്‍ തയ്യാറാണെന്നും കാവ്യമാധവന്‍ അന്വേഷണ സംഘത്തെ അറിയിച്ചതായാണ് വിവരം.നാളെ ഹാജരാകണമെന്നായിരുന്നു അന്വേഷണ സംഘം നിര്‍ദ്ദേശിച്ചിരുന്നത്.കേസുമായി ബന്ധപ്പെട്ട് നേരത്തെ കാവ്യയെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചിരുന്നുവെങ്കിലും സ്ഥലത്തില്ലെന്നായിരുന്നു മറുപടി പറഞ്ഞിരുന്നത്.പിന്നീട് തിരിച്ചെത്തിയതിനെ തുടര്‍ന്നാണ് തിങ്കാളാഴ്ച ഹാജരാകാന്‍ നിര്‍ദ്ദേശിച്ച് നോട്ടീസ് നല്‍കിയത്.
നാളെ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച ആലുവയിലെ വീട്ടില്‍ വെച്ച് കാവ്യമാധാവനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചു.ഉച്ചയ്ക്ക് രണ്ടിന് ചോദ്യം ചെയ്യാനാണ് തീരുമാനമെന്നാണ് അറിയുന്നത്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം തുടരന്വേഷണം ആരംഭിച്ചത്.
കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തി,നടിയെ ആക്രമിച്ച് പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപ് കണ്ടു എന്നിങ്ങനെയായിരുന്നു ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തല്‍ നടത്തിയത്.ഇതുമായി ബന്ധപ്പെട്ട് ദിലീപിന്റേതടക്കം ഏതാനും ശബ്ദരേഖകളും ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.ഇങ്ങനെ കൈമാറിയ ശബ്ദ രേഖകളില്‍ കാവ്യാമാധവനെക്കുറിച്ചും പരമാര്‍ശം ഉണ്ട്. ഇതേ തുടര്‍ന്നാണ് കാവ്യയെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.കാവ്യാമാധനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് കഴിഞ്ഞ ദിവസം അന്വേഷണ സംഘം പ്രോസിക്യൂഷന്‍ വഴി കോടതിയെ അറിയിച്ചിരുന്നു.