നടിയെ ആക്രമിച്ച കേസ്; വസ്തുതാന്വേഷണ റിപോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് അനിധകൃതമായി പരിശോധിച്ച സംഭവത്തില്‍, ജില്ലാ സെഷന്‍സ് ജഡ്ജിയുടെ വസ്തുതാന്വേഷണ റിപോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വസ്തുതാന്വേഷണ റിപോര്‍ട്ട് സഹപ്രവര്‍ത്തകരെ സംരക്ഷിക്കാനുള്ളതാണെന്നും തെളിവ് കസ്റ്റഡിയിലെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് പോലും അയക്കാതെ, മൊഴി അതേപടി വിശ്വസിച്ച് റിപോര്‍ട്ട് തയ്യാറാക്കി എന്നുമാണ് അതിജീവിതയുടെ ആരോപണം. അന്വേഷണ റിപോര്‍ട്ട് റദ്ദാക്കി, ഐജി റാങ്കില്‍ കുറയാത്ത പോലിസ് ഉദ്യോഗസ്ഥനോട് കേസ് അന്വേഷിക്കാന്‍ കോടതി നിര്‍ദ്ദേശിക്കണമെന്നാണ് ആവശ്യം. മൂന്ന് കോടതിയിലും മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചു എന്നാണ് കണ്ടെത്തല്‍. ജില്ലാ സെഷന്‍സ് കോടതിയിലെ ക്ലര്‍ക്ക് മഹേഷ്, വാചാരണ കോടതിയിലെ ശിരസ്തദാര്‍ താജുദ്ദീന്‍, അങ്കമാലി മജിസ്‌ട്രേറ്റ് ലീന എന്നിവര്‍ക്കെതിരാണ് മെമ്മറി കാര്‍ഡ് പരിശോധിച്ചതെനനാണ് കണ്ടെത്തല്‍.