ദിലീപ് പ്രതിയായ വധഗൂഢാലോചനക്കേസ്: സായ്ശങ്കറിനെ മാപ്പു സാക്ഷിയാക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം
ക്രൈംബാഞ്ച് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സായ്ശങ്കറിനോട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ച് കോടതി നോട്ടീസ് നല്‍കി
കൊച്ചി: നടന്‍ ദിലീപ് പ്രതിയായ വധഗൂഢാലോചനക്കേസില്‍ സൈബര്‍ വിദഗ്ദന്‍ സായ്ശങ്കറിനെ മാപ്പു സാക്ഷിയാക്കാന്‍ അന്വേഷണത്തിന്റെ നീക്കം.ക്രൈംബാഞ്ച് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സായ്ശങ്കറിനോട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ച് കോടതി നോട്ടീസ് നല്‍കി.കേസില്‍ നേരത്തെ ക്രൈംബാഞ്ച് കസ്റ്റഡിയില്‍ എടുത്ത സായ്ശങ്കറിനെ ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കി രഹസ്യമൊഴിയും രേഖപ്പെടുത്തിയിരുന്നു.വധഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഫോണില്‍ നിന്നും നിര്‍ണ്ണായക രേഖകള്‍ മായ്ച്ചു കളഞ്ഞത് സായ്ശങ്കറിന്റെ സഹായത്തോടെയായിരുന്നുവെന്നായിരുന്നു ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നത്.
തുടര്‍ന്നാണ് സായ്ശങ്കറിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തത്.ചോദ്യം ചെയ്യലില്‍ അന്വേഷണത്തിന് സഹായകമാകുന്ന വിധത്തിലുള്ള നിര്‍ണ്ണായക വിവരങ്ങള്‍ ക്രൈംബാഞ്ചിന് ലഭിച്ചുവെന്നാണ് വിവരം. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് സായ്ശങ്കറിനെ മാപ്പു സാക്ഷിയാക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം നടത്തുന്നതെന്നാണ് വിവരം.നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ നടന്‍ ദിലീപിന്റെ നേതൃത്വത്തില്‍ ഗുഡാലോചന നടത്തിയെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നായിരുന്നു ക്രൈംബ്രാഞ്ച് ദിലീപിനെ ഒന്നാം പ്രതിയാക്കി സഹോദരന്‍ അനൂപ്,സഹോദരി ഭര്‍ത്താവ് സുരാജ് അടക്കം ആറു പേര്‍ക്കെതിരെ കേസ് എടുത്തിരുന്നത്.