നടിയെ ആക്രമിച്ച കേസ്;വിചാരണ ഫെബ്രുവരി എട്ട് വരെ നീട്ടിവെച്ചു
കേസിലെ പ്രതി ദിലിപീന്റ അഭിഭാഷകന് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് വിചാരണ നിര്‍ത്തിവെക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം പ്രത്യേക കോടതി അനുവദിക്കുകയായിരുന്നു
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായ രീതിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിന്റെ വിചാരണ ഫെബ്രവരി എട്ട് വരെ നീട്ടി. കേസിലെ പ്രതി ദിലിപീന്റ അഭിഭാഷകന് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് വിചാരണ നിര്‍ത്തിവെക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം പ്രത്യേക കോടതി അനുവദിക്കുകയായിരുന്നു. അഭിഭാഷക ഓഫീസിലെ മറ്റുള്ളവരും ക്വാറന്റീനിലാണ്.
വിചാരണ നിര്‍ത്തിവെച്ചതിനാല്‍ നിശ്ചയിച്ച സാക്ഷി വിസ്താരങ്ങളെല്ലാം മാറ്റിവെച്ചു. ദിലീപിന്റെ ഭാര്യ കാവ്യ മാധ്യവനെ വിസ്തരിക്കാന്‍ നിശ്ചയിച്ചിരുന്നതാണ്. മാപ്പുസാക്ഷിയായ വിപിന്‍ലാലിനോട് 29 നു വിസ്താരത്തിനു ഹാജരാവാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. കേസിന്റെ വിചാരണ നീട്ടിവെച്ച സാഹചര്യത്തില്‍ വിപിന്‍ലാലിന്റെ വിസ്താരവും വിചാരണ കോടതി മാറ്റിയേക്കും.