നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ്: കാവ്യാ മാധവന്റെ വിസ്താരം മറ്റൊരു ദിവസത്തേക്ക് മാറ്റി
നേരത്തെ സാക്ഷികളായി വിസ്തരിച്ച രണ്ടു പേരുടെ വിസ്താരം പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്നാണ് കാവ്യയുടെ വിസ്താരം മറ്റൊരു ദിവസത്തേക്കു മാറ്റിവച്ചത്. ഇനി കോടതിയില്‍ ഹാജരാകാനുള്ള വിവരം പിന്നീട് അറിയിക്കുമെന്ന് കോടതി വ്യക്തമാക്കി
കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച് അപകീര്‍ത്തികരമായ രീതിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ പ്രതിയായ നടന്‍ ദീലീപിന്റെ ഭാര്യയും നടിയുമായ കാവ്യാമാധവന്‍ സാക്ഷി വിസ്താരത്തിനായി കോടതിയില്‍ ഹാജരായെങ്കിലും വിസ്താരം മാറ്റി വെച്ചു.നേരത്തെ സാക്ഷികളായി വിസ്തരിച്ച രണ്ടു പേരുടെ വിസ്താരം പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്നാണ് കാവ്യയുടെ വിസ്താരം മറ്റൊരു ദിവസത്തേക്കു മാറ്റിവച്ചത്. ഇനി കോടതിയില്‍ ഹാജരാകാനുള്ള വിവരം പിന്നീട് അറിയിക്കുമെന്ന് കോടതി വ്യക്തമാക്കി.
രാവിലെ 11 മണിയോടെ കേസിന്റെ വിചാരണ കോടതിയായ കൊച്ചിയിലെ സിബിഐ പ്രത്യേക കോടതിയില്‍ കാവ്യ ഹാജരായിരുന്നു.കേസില്‍ 300 സാക്ഷികളെയാണ് കോടതിക്ക് വിസ്തരിക്കാനുള്ളത്. ഇതില്‍ 127 പേരുടെ വിസ്താരം പൂര്‍ത്തിയായിട്ടുണ്ട്. കേസില്‍ വിധി പറയാനുള്ള കാലാവധി ആറുമാസം കൂടി സുപ്രീം കോടതി നീട്ടി നല്‍കിയ സാഹചര്യത്തില്‍ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതിനായി എല്ലാ ഭാഗത്തുനിന്നും സഹകരണവും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.