അഡ്വ.ഡി ബി ബിനു എറണാകുളം ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിഡന്റ്

നാലു വര്‍ഷത്തേക്കാണ് നിയമനം.ജില്ലാജഡ്ജി ചെറിയാന്‍ കെ കുര്യാക്കോസ് വിരമിച്ച ഒഴിവിലേക്കാണ് പുതിയ നിയമനം.സ്ഥിരം പ്രസിണ്ടന്റിന്റെ അഭാവത്തില്‍ ഒരു വര്‍ഷമായി തുടര്‍ച്ചയായ സിറ്റിങ് എറണാകുളത്ത് ഉണ്ടായിരുന്നില്ല

Update: 2021-07-01 10:25 GMT

കൊച്ചി :വിവരാവകാശ പ്രവര്‍ത്തകനായ അഡ്വ. ഡി ബി ബിനുവിനെ എറണാകുളം ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിഡണ്ടായി സര്‍ക്കാര്‍ നിയമിച്ചു.നാലു വര്‍ഷത്തേക്കാണ് നിയമനം.2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം ഹൈക്കോടതി ചീഫ് ജസ്റ്റിസ്, സംസ്ഥാന ചീഫ് സെക്രട്ടറി ഉപഭോക്തൃ കാര്യസെക്രട്ടറി എന്നിവര്‍ ചേര്‍ന്ന് നിയമനസമിതി ആണ് അഭിമുഖത്തിനു ശേഷം ചുരുക്കപ്പട്ടിക തയ്യാറാക്കുന്നത്.ജില്ലാജഡ്ജി ചെറിയാന്‍ കെ കുര്യാക്കോസ് വിരമിച്ച ഒഴിവിലേക്കാണ് പുതിയ നിയമനം.സ്ഥിരം പ്രസിണ്ടന്റിന്റെ അഭാവത്തില്‍ ഒരു വര്‍ഷമായി തുടര്‍ച്ചയായ സിറ്റിങ് എറണാകുളത്ത് ഉണ്ടായിരുന്നില്ല.

മൂന്നുമാസത്തിനകം നിയമന നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.പുതിയനിയമപ്രകാരം ഒരു കോടിരൂപ വരെയുള്ള കേസുകള്‍ കേള്‍ക്കാന്‍ ജില്ലാഉപഭോക്തൃ കമ്മീഷന് അധികാരമുണ്ട്. നേരത്തെ അത് 20 ലക്ഷം രൂപയായിരുന്നു.ഇന്ന് രാവിലെ 10 ന് കമ്മീഷന്‍ പ്രസിണ്ടന്റായി ഡി ബി ബിനു ചുമതലയേറ്റു.ആലപ്പുഴയിലെ തുറവൂര്‍ സ്വദേശിയാണ്. ഭാര്യ ബിന്നി പി എസ് പ്ലസ് ടു വിദ്യാര്‍ഥിയായ എസ് നിരുപമയാണ് മകള്‍ .

Tags:    

Similar News