അഭിഭാഷക ക്ഷേമനിധി തട്ടിപ്പും ക്രമക്കേടും; ട്രസ്റ്റിന്റെ അക്കൗണ്ടന്റിനെ വിജിലന്‍സ് അറസ്റ്റുചെയ്തു

എറണാകൂളം, തിരുവാങ്കുളം വയലില്‍ റോഡ് മഞ്ചക്കാട്ടില്‍വീട്ടില്‍ എം കെ ചന്ദ്രനെയാണ് എറണാകുളം വിജിലന്‍സ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം സുരേന്ദ്രന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.

Update: 2019-01-16 12:59 GMT

കൊച്ചി: ബാര്‍ കൗണ്‍സില്‍ ഓഫ് കേരളയുടെ കീഴിലുള്ള എറണാകുളം കേരള അഡ്വക്കറ്റസ് വെല്‍ഫെയര്‍ ഫണ്ട് ട്രസ്റ്റ് കമ്മിറ്റിയില്‍ നടന്ന ക്രമക്കേടുകളും പണാപഹരണവും സംബന്ധിച്ച കേസില്‍ വെല്‍ഫെയര്‍ ഫണ്ട് ട്രസ്റ്റ് കമ്മിറ്റി അക്കൗണ്ടന്റിനെ വിജിലന്‍സ് അറസ്റ്റു ചെയ്തു. എറണാകൂളം, തിരുവാങ്കുളം വയലില്‍ റോഡ് മഞ്ചക്കാട്ടില്‍വീട്ടില്‍ എം കെ ചന്ദ്രനെയാണ് എറണാകുളം വിജിലന്‍സ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം സുരേന്ദ്രന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.

അഡ്വക്കറ്റ്‌സ് വെല്‍ഫെയര്‍ ഫണ്ട് ട്രസ്റ്റ് കമ്മിറ്റിയുടെ 10 വര്‍ഷത്തെ കണക്കുകളില്‍ ഏകദേശം ഏഴുകോടിയുടെ തട്ടിപ്പാണ് വിജിലന്‍സ് കണ്ടെത്തിയത്. തുടര്‍ന്ന് ചന്ദ്രനെ വിജിലന്‍സ് ഓഫിസില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം വിജിലന്‍സ് ആന്റ് ആന്റി കറപക്ഷന്‍ ബ്യൂറോ മധ്യമേഖലാ പോലിസ് സൂപ്രണ്ട്് കെ കാര്‍ത്തികിന്റെ നിര്‍ദേശ പ്രകാരം ഇയാളുടെ അറസ്റ്റുരേഖപ്പെടുത്തുകയുമായിരുന്നു. ചന്ദ്രനെ നാളെ കോടതിയില്‍ ഹാജരാക്കും. കേസുമായി ബന്ധപ്പെട്ട് വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാവുമെന്നാണ് വിജിലന്‍സില്‍നിന്നും ലഭിക്കുന്ന വിവരം.






Tags:    

Similar News