ചികിത്സക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി
ഇന്ന് പുലര്‍ച്ചെയാണ് അദ്ദേഹം തിരിച്ചെത്തിയത്. അമേരിക്കയിലെ ചികിത്സക്ക് ശേഷം മറ്റു ചില വിദേശ രാജ്യങ്ങളിലേക്ക് യാത്ര നിശ്ചയിച്ചിരുന്നുവെങ്കിലും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങിയത്.
തിരുവനന്തപുരം: രണ്ടാഴ്ചയിലേറെ നീണ്ട ചികിത്സക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തി. ഇന്ന് പുലര്‍ച്ചെയാണ് അദ്ദേഹം തിരിച്ചെത്തിയത്. അമേരിക്കയിലെ ചികിത്സക്ക് ശേഷം മറ്റു ചില വിദേശ രാജ്യങ്ങളിലേക്ക് യാത്ര നിശ്ചയിച്ചിരുന്നുവെങ്കിലും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങിയത്.
തൃക്കാക്കരയിലെ ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് യോഗം മറ്റന്നാള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
ഇക്കഴിഞ്ഞ ഏപ്രില്‍ 24നാണ് മുഖ്യമന്ത്രി തുടര്‍ ചികിത്സാര്‍ത്ഥം അമേരിക്കയിലേക്ക് പോയത്. യുഎസില്‍ മിനസോട്ടയിലെ മയോ ക്ലിനിക്കിലാണു മുഖ്യമന്ത്രി ചികിത്സ നടത്തുന്നത്.
ഈ മാസം 12ന് വൈകീട്ട് പാലാരിവട്ടം ബൈപ്പാസ് ജങ്ഷനില്‍ നടക്കുന്ന എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. യുഡിഎഫിന്റെ സിറ്റിങ് സീറ്റായ തൃക്കാക്കര പിടിച്ചെടുക്കണെമെന്ന് പാര്‍ട്ടി നേതൃത്വത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയിരുന്നു. അമേരിക്കയില്‍ ചികിത്സയിലുള്ള പിണറായിയും കോടിയേരിയും മുതിര്‍ന്ന നേതാക്കളുമായി ഫോണില്‍ ആശയവിനിമയം നടത്തിയാണ് പ്രചാരണം മുന്നോട്ട് കൊണ്ടുപോയിരുന്നത്. ഇടതുമുന്നണി കണ്‍വീനറായ ഇ പി ജയരാജനാണ് തൃക്കാക്കരയിലെ ഏകോപന ചുമതല. പി രാജീവും എം സ്വരാജും പ്രചാരണം ആസൂത്രണം ചെയ്തു നടപ്പിലാക്കും.