തിരുവനന്തപുരം: കഴക്കൂട്ടം കാട്ടായിക്കോണത്ത് വീണ്ടും ബിജെപി-സിപിഎം സംഘര്‍ഷം. തൊട്ടടുത്ത മണ്ഡലമായ നെടുമങ്ങാട് നിന്നുള്ള ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരെത്തിയാണ് കാട്ടായിക്കോണത്ത്് സംഘര്‍ഷമുണ്ടാക്കിയത്. അനില്‍ എന്ന സിപിഎം പ്രവര്‍ത്തകനെയാണ് ബിജെപി സംഘം അക്രമിച്ചത്. കൂടുതല്‍ സിപിഎം പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയതോടെ ബിജെപി പ്രവര്‍ത്തകര്‍ സ്ഥലം വിട്ടു. എന്നാല്‍ ബിജെപി പ്രവര്‍ത്തകരെത്തിയ കാര്‍ സിപിഎം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. നേരത്തെ മൂന്ന് ബിജെപി പ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. പ്രദേശത്ത് കേന്ദ്രസേന ഉള്‍പ്പെടെ ശക്തമായ പോലിസ് സാന്നിദ്ധ്യമുണ്ട്. നേരത്തെ കഴക്കൂട്ടത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിപിഎം-ബിജെപി സംഘര്‍ഷം നടന്നിരുന്നു.