ആലപ്പുഴ കുടിവെള്ള പദ്ധതി: മൂന്നു ദിവസത്തേക്ക് കൂടി ജലവിതരണം മുടങ്ങും
നഗരത്തിലെ കുഴലിണറുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കൂടാതെ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന സ്ഥലങ്ങളില്‍ മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ ചെറിയ ടാങ്കറുകളില്‍ ജലവിതരണം നടത്തുമെന്ന് വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു
ആലപ്പുഴ : ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ തകഴി ഭാഗത്തെ അറ്റകുറ്റ പണികള്‍ പൂര്‍ണ്ണതോതില്‍ പൂര്‍ത്തിയാകാത്തതിനാല്‍ അടുത്ത മൂന്നു ദിവസത്തേക്കുകൂടി നഗരത്തിലെയും സമീപ പഞ്ചായത്തുകളിലെയും ജല വിതരണത്തില്‍ നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
നഗരത്തിലെ കുഴലിണറുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കൂടാതെ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന സ്ഥലങ്ങളില്‍ മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ ചെറിയ ടാങ്കറുകളില്‍ ജലവിതരണം നടത്തുന്നതാണ്. ശനിയായ് ചയോടെ ജലവിതരണം പൂര്‍വസ്ഥിതിയില്‍ ആകുമെന്ന് പ്രതീക്ഷിക്കുന്നതായും വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.