പിവിആര്‍ നാചുറല്‍ റിസോര്‍ട്ടിലെ എല്ലാ തടയണകളും പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി

ഉടമകള്‍ തടയണ പൊളിച്ചില്ലെങ്കില്‍ കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി തടയണ പൊളിച്ച് നീക്കണമെന്നും ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു. പഞ്ചായത്ത് സെക്രട്ടറി തടയണകള്‍ പൊളിച്ചു നീക്കുന്ന പക്ഷം അതിനായി ചെലവായ തുക റിസോര്‍ട്ട് ഉടമകളില്‍ നിന്ന് ഈടാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

Update: 2022-10-27 18:05 GMT
പിവിആര്‍ നാചുറല്‍ റിസോര്‍ട്ടിലെ എല്ലാ തടയണകളും പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി

കോഴിക്കോട്: പിവിആര്‍ നാച്വറല്‍ റിസോര്‍ട്ടില്‍ നിര്‍മ്മിച്ച നാല് തടയണകളും ഉടന്‍ പൊളിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ഉടമകള്‍ തടയണ പൊളിച്ചില്ലെങ്കില്‍ കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി തടയണ പൊളിച്ച് നീക്കണമെന്നും ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു. പഞ്ചായത്ത് സെക്രട്ടറി തടയണകള്‍ പൊളിച്ചു നീക്കുന്ന പക്ഷം അതിനായി ചെലവായ തുക റിസോര്‍ട്ട് ഉടമകളില്‍ നിന്ന് ഈടാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

തടയണകള്‍ പൊളിച്ചു നീക്കാനുള്ള കോഴിക്കോട് ജില്ലാ കലക്ടറുടെ ഉത്തരവ് ശരിവച്ചു കൊണ്ടാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്. കേസ് പരിഗണിച്ച ജസ്റ്റിസ് വിജി അരുണിന്റേതാണ് ഈ ഉത്തരവ്. തടയണ പൊളിക്കാന്‍ കളക്ടര്‍ ഉത്തരവിട്ടതിന് പിറകെ റിസോര്‍ട്ട് പി വി അന്‍വര്‍ കരാറുകാരനായ ഷഫീഖ് ആലുങ്ങലിന് വില്‍പ്പന നടത്തിയിരുന്നു. തടയണ പൊളിച്ചാല്‍ വഴി തടസ്സപ്പെടുമെന്ന് ചൂണ്ടിക്കാട്ടി ഷെഫീഖ് പിന്നീട് ഹൈക്കോടതിയില്‍ നിന്നും സ്‌റ്റേ വാങ്ങി. ഈ സ്‌റ്റേ നീക്കിയാണ് തടയണ പൊളിക്കാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്.

Tags:    

Similar News