ആന്തൂര്‍: സാജന്റെ ആത്മഹത്യയില്‍ ഹൈക്കോടതി എടുത്ത കേസില്‍ സഹോദരന്‍ കക്ഷി ചേരുന്നു

കണ്‍വെന്‍ഷന്‍ സെന്ററിന് ആദ്യം അനുമതി നിഷേധിച്ച ആന്തൂര്‍ നഗരസഭയെ അനുകൂലിച്ച് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ നഗരസഭയിലെ ചില ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും സഹോദരന്റെ ആത്മഹത്യയിലേക്ക് നയിച്ച കാര്യത്തില്‍ പങ്കുണ്ടെന്നാണ് ശ്രീജിത്തിന്റെ വാദം

Update: 2019-07-20 03:51 GMT

കൊച്ചി: ആന്തൂര്‍ നഗരസഭയില്‍ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയ രജിസ്റ്റര്‍ ചെയ്ത കേസില്‍ സാജന്റ സഹോദരന്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കി. സാജന്റെ സഹോദരന്‍ പാറയില്‍ ശ്രീജിത്താണ് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയത്. കണ്‍വെന്‍ഷന്‍ സെന്ററിന് ആദ്യം അനുമതി നിഷേധിച്ച ആന്തൂര്‍ നഗരസഭയെ അനുകൂലിച്ച് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ നഗരസഭയിലെ ചില ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും സഹോദരന്റെ ആത്മഹത്യയിലേക്ക് നയിച്ച കാര്യത്തില്‍ പങ്കുണ്ടെന്നാണ് ശ്രീജിത്തിന്റെ വാദം.കണ്‍വന്‍ഷന്‍ സെന്ററിനു അനുമതി വൈകിപ്പിച്ചതിലുള്ള പങ്കിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ തനിക്കറിയാമെന്നും ഈ കാര്യങ്ങള്‍ കോടതിയെ ബോധിപ്പിക്കാന്‍ തന്നെ കേസില്‍ കക്ഷിയാക്കണമെന്നും ശ്രീജിത്ത് ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. തനിക്കറിയാവുന്ന കാര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തുന്നതിലൂടെ കേസില്‍ ചില കാര്യങ്ങളില്‍ വ്യക്തത വരുമെന്നും ഹരജിക്കാരന്‍ വ്യക്തമാക്കി.  

Tags:    

Similar News