അഴിമതി നിരോധന നിയമഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി
2018 ജൂലൈയിലെ ഭേദഗതി നിലവില്‍വരുന്നതിന് മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ക്ക് പഴയനിയമം ബാധകമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. സിബിഐ കേസിലെ പ്രതി സമര്‍പ്പിച്ച ഹരജിയിലാണ് നിര്‍ണായക വിധി
കൊച്ചി: അഴിമതി നിരോധന നിയമഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി.2018 ജൂലൈയിലെ ഭേദഗതി നിലവില്‍വരുന്നതിന് മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ക്ക് പഴയനിയമം ബാധകമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. സിബിഐ കേസിലെ പ്രതി സമര്‍പ്പിച്ച ഹരജിയിലാണ് നിര്‍ണായക വിധി.
2018 ജൂലൈലെ അഴിമതി നിരോധന നിയമ ഭേദഗതി നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ക്കും ബാധകമാണെന്നായിരുന്നു ഹരജിയിലെ വാദം. എന്നാല്‍ ഇത് കോടതി പൂര്‍ണമായും തള്ളി. ഇതോടെ നിയമഭേദഗതിക്ക് മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പഴയ നിയമം അനുസരിച്ചാകും തുടര്‍നടപടികള്‍ സ്വീകരിക്കുക.അതേ സമയം ഒട്ടേറെ വിജിലന്‍സ്, സിബിഐ കേസുകളിലും കേരള ഹൈക്കോടതിയുടെ വിധി നിര്‍ണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.