മാള പുത്തന്‍ചിറയില്‍ ആന്റിജന്‍ പരിശോധന; 14 പേര്‍ക്ക്കൊവിഡ് സ്ഥിരീകരിച്ചു

ചികില്‍സയിലുള്ളവരുടെ എണ്ണം 62 ആയി. 49 പേര്‍ വീടുകളിലും 13 പേര്‍ ആശുപത്രികളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നു.

Update: 2020-10-13 13:58 GMT

മാള: പുത്തന്‍ചിറയില്‍ ഇന്ന് 69 പേര്‍ക്ക് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 14 പേര്‍ക്ക്‌ കൊവിഡ് സ്ഥിരീകരിച്ചു. 22 പേര്‍ രോഗമുക്തി നേടി. ചികില്‍സയിലുള്ളവരുടെ എണ്ണം 62 ആയി. 49 പേര്‍ വീടുകളിലും 13 പേര്‍ ആശുപത്രികളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇന്ന് പോസിറ്റീവായ 14 പേരും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയും.

പൊയ്യ ഗ്രാമപ്പഞ്ചായത്തില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ ആറുപേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 79 പേരിലാണ് പരിശോധന നടത്തിയത്. വാര്‍ഡ് ആറില്‍ ഒരു പുരുഷന്‍, ഏഴില്‍ ഒരു സ്ത്രീ, രണ്ടില്‍ മൂന്ന് സ്ത്രീകള്‍, നാലില്‍ ഒരു സ്ത്രീ എന്നിങ്ങനെയാണ് കൊവിഡ് പോസിറ്റീവായത്.

Tags:    

Similar News