ഡോ. ഷീന ശുകൂര്‍ സംവാദത്തിനു തയ്യാറുണ്ടോ? വെല്ലുവിളിയുമായി സോഷ്യല്‍ മീഡിയ
കോഴിക്കോട് ലോ കോളജില്‍'ഭീകരതയുടെയും ഭീകര വിരുദ്ധതയുടെയും അന്താരാഷ്ട്ര നിയമ വ്യവസ്ഥകള്‍; അനുഭവങ്ങളും വെല്ലുവിളികളും' എന്ന അന്താരാഷ്ട്ര സെമിനാറിലാണ് ഡോ. ഷീനാ ശുക്കൂര്‍ ഇസ്്‌ലാമിക നിയമങ്ങളാണ് തീവ്രവാദം വളര്‍ത്തുന്നത് എന്ന തരത്തില്‍ സംസാരിച്ചത്
കോഴിക്കോട്: പാകിസ്താനില്‍ തീവ്രവാദം വളരുന്നത് ഭരണഘടന അല്ലാഹുവില്‍ നിന്നുള്ളതായതിനാലെന്ന വിവാദ പരാമര്‍ശം നടത്തിയ എം ജി യുനിവേഴ്‌സിറ്റി മുന്‍ പ്രോ.വൈസ് ചാന്‍സ്‌ലര്‍ ഡോ.ഷീന ശുക്കൂറിനെ വെല്ലുവിളിച്ച് സാമൂഹിക മാധ്യമങ്ങള്‍. കോഴിക്കോട് ലോ കോളജില്‍'ഭീകരതയുടെയും ഭീകര വിരുദ്ധതയുടെയും അന്താരാഷ്ട്ര നിയമ വ്യവസ്ഥകള്‍; അനുഭവങ്ങളും വെല്ലുവിളികളും' എന്ന അന്താരാഷ്ട്ര സെമിനാറിലാണ് ഡോ. ഷീനാ ശുക്കൂര്‍ ഇസ്്‌ലാമിക നിയമങ്ങളാണ് തീവ്രവാദം വളര്‍ത്തുന്നത് എന്ന തരത്തില്‍ സംസാരിച്ചത്. തേജസ് ന്യൂസ് ഇത് വാര്‍ത്തയാക്കിയതിനു പിറകെ നിരവധി പേര്‍ വിവാദ പരാമര്‍ശത്തിനെതിരേ രംഗത്തു വന്നു. ഇസ്്‌ലാമിക നിയത്തെ കുറിച്ചുള്ള അറിവില്ലായ്മ അലങ്കാരമായി കൊണ്ടുനടക്കരുതെന്നാണ് മതപണ്ഡിതനായ നാസര്‍ മദനി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. പാകിസ്ഥാനില്‍ തീവ്രവാദം വളരുന്നതിന്റെ കാരണങ്ങള്‍ പലതാണ്. അതും ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ല. ഇസ്‌ലാമിക നിയമവ്യവസ്ഥകളാണ് അതിനു കാരണമെങ്കില്‍ ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ചു ജീവിക്കുന്ന അറബി നാടുകളില്‍ അത് കാണണമല്ലോ?. ശരിയായ ഇസ്‌ലാമിക നിയമങ്ങള്‍ പാലിക്കാത്തതാണ് പാകിസ്ഥാനില്‍ തീവ്രവാദം വളരാന്‍ കാരണം. അത് കൃത്യമായി പാലിച്ചെങ്കില്‍ അവിടെ തീവ്രവാദം ഉണ്ടാകുമായിരുന്നില്ല എന്നും അദ്ദേഹം ഡോ.ഷീന ശുക്കൂറിനെ ഉണര്‍ത്തുന്നു. തീവ്രവാദം വളരുന്നത് നിയമം അല്ലാഹുവില്‍ നിന്നുള്ളതിനാലാണെന്ന് തെളിയിക്കാന്‍ സംവാദത്തിനു തയ്യാറുണ്ടോ എന്ന് അഫ്‌സല്‍ കയ്യങ്കോട് എന്നയാള്‍ സമൂഹിക മാധ്യമത്തിലൂടെ ഡോ.ഷീന ഷുകൂറിനെ വെല്ലുവിളിച്ചു. ഒരു മനുഷ്യനെ കൊന്നാല്‍ ലോകത്തുള്ള മുഴുവന്‍ മനുഷ്യനെ കൊന്നവനെ പോലയാണെന്ന നിയമമാണ് അല്ലാഹു ലോകത്തെ പഠിപ്പിച്ചത്. ഇസ്്‌ലാം ദൈവത്തിങ്കല്‍ നിന്നു അവതീര്‍ണ്ണമായ മതമാണ്. അതിലെ നിയമങ്ങള്‍ മനുഷ്യരുടെ ശാന്തിക്കും സമാധാനത്തിനും, നിര്‍ഭയത്വത്തിനും വേണ്ടിയുള്ളതാണ്. ഇതൊന്നും പഠിക്കാതെ വായില്‍ തോന്നിയത് വിളിച്ച് കൂവുന്നത് വിവരമില്ലായിമ കൊണ്ട് മാത്രമാണെന്നും അഫ്‌സല്‍ കമന്റ് ചെയ്തു. ലീഗ് അനുകൂലിയായ ഭര്‍ത്താവ് സിപിഎമ്മിലേക്കു ചാടിയപ്പോള്‍ ഇസ്്‌ലാമിനെ വിമര്‍ശിച്ചു പേരെടുക്കാനുള്ള തന്ത്രമാണ് ഡോ.ഷീന ശുകൂറിന്റെ പ്രസ്താവനക്കു പിന്നിലെന്ന വിമര്‍ശനവും സാമൂഹിക മാധ്യമങ്ങളിലൂടെ ഉയരുന്നുണ്ട്. അതിനിടെ വാര്‍ത്ത നല്‍കിയ തേജസ് ന്യൂസിനെതിരെ അപഹാസവുമായി ഷീനയുടെ ഭര്‍ത്താവ് അഡ്വ. ശുകൂര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു.. ഇന്ത്യയിലെ മതേതര നിയമം തന്നെയാണ് നല്ലതെന്നും മത രാഷ്ട്രമല്ലെന്നും ഫെയ്‌സ്ബുക്ക് കുറിപ്പിട്ട അദ്ദേഹം പക്ഷേ ഡോ.ഷീന ഇസ്്‌ലാമിക നിയമത്തെ വിമര്‍ശിച്ചതിനെ കുറിച്ച് മൗനം പാലിക്കുന്നു. നേരത്തെ ലീഗ് അഭിഭാഷക സംഘടനാ നേതാവായിരുന്ന ശുകൂര്‍ ഇപ്പോള്‍ കൂറുമാറി ഇടതുപക്ഷ ചേരിയിലാണ് ഉള്ളത്